തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ (District information office) കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഫോട്ടോഗ്രാഫര്‍മാരുടെ (Photographers) പാനല്‍ തയ്യാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈറസലൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവര്‍ക്ക് അപേക്ഷിക്കാം. വൈഫൈ സംവിധാനമുള്ള ക്യാമറ കൈവശമുള്ളവര്‍ക്കും ഐ-പി.ആര്‍.ഡിയില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാരായി ജോലിചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകള്‍ നേരിട്ടോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695 043 എന്ന വിലാസത്തിലോ നവംബര്‍- 20 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-0471-2731300.
ക്യാമ്പയിൻ പാർട്ട്ണർ
അനെർട്ട് (ഏജൻസി ഫോർ ന്യൂ ആൻറ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്‌നോളജി) നടപ്പിലാക്കുന്ന ഗാർഹിക പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ പ്രചരണ പരിപാടിയിൽ പങ്കാളികളാകാൻ എൻ ജി ഒ കൾ, ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ, റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, ഊർജ്ജമിത്ര സംരംഭകർ തുടങ്ങിയവർക്ക് അവസരം. ഗാർഹിക ഉപഭോക്താക്കളെ ബോധവൽക്കരണം നടത്തി പദ്ധതിയിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യം. താത്പര്യമുളളവർക്ക് www.anert.gov.in ൽ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓൺലൈൻ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക് അനെർട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ 1800 425 1803.