കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല, പി.ജി./ഡിപ്ലോമ/പി.ജി. ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്/ വൊക്കേഷണല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ചെന്നൈ: കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല, പി.ജി./ഡിപ്ലോമ/പി.ജി. ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്/ വൊക്കേഷണല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലെ എം.എ., എം.എസ്സി., എം.കോം., എം.സി.എ., എം. എഡ്., ബി.പി.എഡ്., എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം. എല്‍.ഐ.എസ്സി. എന്നിവ ഉള്‍പ്പെടുന്നു.
ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ്, മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍ എന്നിവയിലാണ് ബി.വൊക്. കോഴ്‌സുകള്‍ ഉള്ളത്. പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍: കെമിഇന്‍ഫര്‍മാറ്റിക്‌സ്, എജ്യുക്കേഷണല്‍ അഡ്മിനിസ്ട്രേഷന്‍, വിമണ്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, ജറിയാട്രിക് കെയര്‍ ആന്‍ഡ് മാനേജ്‌മെന്റ്, ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് ഇന്‍ എജ്യുക്കേഷന്‍, റിമോട്ട് സെന്‍സിങ് ആന്‍ഡ് ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഇന്‍ എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്.
undefined
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍: ഓഗ്മെന്റഡ് റിയാലിറ്റി, സൈബര്‍ സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബിസിനസ് അനലറ്റിക്‌സ്, മാര്‍ക്കറ്റിങ് അനാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ബ്ലോക്ക് ചെയിന്‍ ഇന്‍ ഫിനാന്‍സ്.ബി.വോക് പ്രോഗ്രാം അപേക്ഷ, പ്ലസ് ടു ഫലപ്രഖ്യാപനം കഴിഞ്ഞ് 15 ദിവസത്തിനകം നല്‍കിയാല്‍ മതി. അപേക്ഷ www.b-u.ac.in വഴി ജൂലായ് 15 വരെ നല്‍കാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona