നൂതന തൊഴിൽ നൈപുണ്യ കോഴ്‌സുകളുമായി പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്ക്

By Web Team  |  First Published Dec 16, 2023, 7:04 PM IST

യൂസർ വി ആർ ഡെവലപ്പർ, അസ്സോസിയേറ്റ് ഗെയിം ഡെവലപ്പർ, പ്രൊഫഷണൽ ഇൻ ഗ്രാഫിക് ഡിസൈനിങ് എന്നിവയാണ് ഇവിടെ ലഭ്യമായ കോഴ്‌സുകൾ


കോട്ടയം: തൊഴിൽ രംഗത്ത് കൂടുതൽ അവസരങ്ങൾ തുറന്നിടുന്ന നൂതന തൊഴിൽ നൈപുണ്യ പരിശീലന കോഴ്സുകളൊരുക്കി പാമ്പാടി അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക്. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി (എ ആർ / വി ആർ) രംഗത്തെ വിവിധ ജോലികൾക്ക് ആവശ്യമായ നൈപുണ്യ വികസനത്തിന് വിപുലമായ സൗകര്യങ്ങളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്. എ ആർ സെന്റർ ഓഫ് എക്‌സലൻസിനു കീഴിൽ വിവിധ കോഴ്സുകൾ ലഭ്യമാണ്. യൂസർ വി ആർ ഡെവലപ്പർ, അസ്സോസിയേറ്റ് ഗെയിം ഡെവലപ്പർ, പ്രൊഫഷണൽ ഇൻ ഗ്രാഫിക് ഡിസൈനിങ് എന്നിവയാണ് ഇവിടെ ലഭ്യമായ കോഴ്‌സുകൾ.

പുതിയ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും പ്രൊഫഷനലുകൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ കോഴ്സുകളും പരിശീലനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഈ കോഴ്സുകൾക്ക് കേരള നോളജ് ഇക്കോണമി മിഷൻ സ്കോളർഷിപ്പും ലഭിക്കും. പട്ടികജാതി / പട്ടികവർഗ / മത്സ്യത്തൊഴിലാളി സമൂഹം, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി, മുൻഗണനാ വിഭാഗത്തിലുള്ള സ്ത്രീകൾ, സിംഗിൾ പാരന്റായ വനിതകൾ എന്നിവർക്ക് 70 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കും.

Latest Videos

undefined

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രിയമേറുന്നു, മുന്നിൽ മികച്ച തൊഴിലും കരിയറും, സൗജന്യമായി പഠിച്ചാലോ! അസാപിൽ അവസരം

നഴ്സിംഗ് മേഖലയിൽ വേഗത്തിൽ ജോലി കണ്ടെത്താവുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, റബർ ലാബ് ടെസ്റ്റിംഗ് പരിശീലനം നൽകുന്ന ലാബ് കെമിസ്റ്റ് എന്നീ കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി എം കെ വി വൈ)  സ്‌കിൽ ഹബ് പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടറും, ഡാറ്റ എൻട്രി  കോഴ്സും സൗജന്യമായി പഠിക്കാം. ആയുർവേദ വെൽനെസ്സ് മേഖലയിൽ ബൈഫ ആയുർവേദയുമായി സഹകരിച്ചു രണ്ടു പുതിയ കോഴ്സുകളും സ്കിൽ പാർക്കിൽ ആരംഭിക്കുന്നുണ്ട്. ക്വാളിറ്റി കണ്ട്രോൾ & ക്വാളിറ്റി അഷുറൻസ് ടെക്‌നിക്സ് ഇൻ ആയുർവേദിക് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ആയുർവേദ തെറാപ്പി, പഞ്ചകർമ്മ & സോഫ്റ്റ് സ്‌കിൽസ് എന്നീ കോഴ്‌സുകൾ 30 ശതമാനം ഫീസ് ഇളവും ലഭിക്കും. 

കോഴ്സുകൾക്കു പുറമെ ഓരോ ആഴ്ചകളിലും വിവിധ ശിൽപ്പശാലകളും സെമിനാറുകളും പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്നു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 77366 45206 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!