എഞ്ചിനീയറിം​ഗ് ബിരുദധാരികളെ ആർമി വിളിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 9

By Web Team  |  First Published May 28, 2022, 3:40 PM IST

2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. 


ദില്ലി: ഇന്ത്യൻ ആർമിയിൽ (Indian Army)  ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിന് (Technical Graduate Course) അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ് (Engineering Graduate) അവസരം. ആകെ 40 ഒഴിവാണുള്ളത്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. ജൂൺ 9 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യത. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.  അപേക്ഷിക്കുന്നവർ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 20-27 വയസ്സ് ആണ് പ്രായപരിധി.  1 ജനുവരി 2023 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകർ.  വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക. 

കരസേനയിലെ ആക്രമണ വിഭാ​ഗത്തിൽ പൈലറ്റാകുന്ന ആദ്യവനിതയായി അഭിലാഷ ബറാക്

Latest Videos

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
സിവില്‍-9, ആര്‍ക്കിടെക്ചര്‍-1, മെക്കാനിക്കല്‍-6, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്-3, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്-8, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-3, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-1, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-3, എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ്-1, ഇലക്ട്രോണിക്സ്-1, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍-1, പ്രൊഡക്ഷന്‍-1, ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്-1, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-1.

click me!