ന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) വെർച്വൽ മോഡിൽ എൻവയോൺമെന്റൽ ആൻഡ് ഒക്യുപേഷണൽ ഹെൽത്ത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചു.
ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (Indiara Gandhi National Open University) (ഇഗ്‌നോ) വെർച്വൽ മോഡിൽ എൻവയോൺമെന്റൽ ആൻഡ് ഒക്യുപേഷണൽ ഹെൽത്ത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ (PG Courses) ആരംഭിച്ചു. സ്‌കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ്‌ഡിസിപ്ലിനറി സ്റ്റഡീസ്, ഇഗ്‌നോ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ- എംഎ, ഡിപ്ലോമ പ്രോഗ്രാമുകൾ എൻവയോൺമെന്റൽ, ഒക്യുപേഷണൽ ഹെൽത്ത് എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഝാർഖണ്ഡ് ഗവർണർ രമേഷ് ബെയ്സിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ലോഞ്ചിംഗ്. "വിദ്യാഭ്യാസത്തിലൂടെയും ഗവേഷണത്തിലൂടെയും രാസ, ജൈവ മലിനീകരണം പോലുള്ള പാരിസ്ഥിതികവും തൊഴിൽപരവുമായ പ്രതിസന്ധികൾ മൂലം മനുഷ്യന്റെ ആരോഗ്യത്തിന് ഉണ്ടാകുന്ന പ്രതികൂല ഫലങ്ങൾ കുറയ്ക്കുന്നതിനും തടയുന്നതിനും പാരിസ്ഥിതികവും തൊഴിൽപരവുമായ ആരോഗ്യത്തിന്റെ ദൗത്യത്തിന് അനുസൃതവുമാണ് ഈ പ്രോഗ്രാമുകൾ." ജാർഖണ്ഡ് ഗവർണർ പറഞ്ഞു.
ആഗോള പാരിസ്ഥിതിക ആരോഗ്യത്തിന് ഈ പരിപാടികൾ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും അവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്നും ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എ സുരേഷ് പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയവുമായി ചേർന്നു നിൽക്കുന്നതാണ് ഈ കോഴ്സുകൾ എന്ന് ഇഗ്നോ വിസി പ്രൊഫ. നാഗേശ്വർ റാവു പറഞ്ഞു 21 സ്‌കൂൾ ഓഫ് സ്റ്റഡീസ്, 67 റീജിയണൽ സെന്ററുകൾ, ഏകദേശം 2000 ലേണർ സപ്പോർട്ട് സെന്ററുകൾ, 20 വിദേശ സ്ഥാപനങ്ങൾ എന്നിവയുടെ ശൃംഖലയിലൂടെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 3.6 ദശലക്ഷത്തിലധികം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഇഗ്നോ സഹായിക്കുന്നു എന്ന് വിസി വ്യക്തമാക്കി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ignouiop.samarth.edu.in ൽ എംഎ, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.