സപ്ലിമെന്ററി വിദ്യാർഥികൾ അവരുടെ പ്രൊഫൈൽ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും തുടർന്ന് പരീക്ഷാ രജിസ്ട്രേഷൻ നടത്തേണ്ടതുമാണ്.
തിരുവനന്തപുരം; സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്ടോബർ മാസത്തിൽ നടത്തുന്ന കെ.ജി.സി.ഇ ഏപ്രിൽ 2022 പരീക്ഷയുടെ നോട്ടിഫിക്കേഷൻ www.sbte.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വെബ്പോർട്ടലിൽ ഓൺലൈനായി പരീക്ഷാ രജിസ്ട്രേഷൻ സെപ്റ്റംബർ 17 മുതൽ നടത്താം. 790 രൂപ സൂപ്പർഫൈനോടു കൂടി രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതി ഒക്ടോബർ 11. റെഗുലർ വിദ്യാർഥികളുടെ റെഗുലർ പരീക്ഷയുടെ ഫീസ് 660 രൂപ, സപ്ലിമെന്ററി പരീക്ഷാ ഫീസ് ഓരോ പേപ്പറിനും 170 രൂപ, പ്രാക്ടിക്കൽ പരീക്ഷാ ഓരോ പേപ്പറിനും 170 രൂപ എന്നിങ്ങനെയാണ്. റെഗുലർ വിദ്യാർഥികൾക്ക് പോർട്ടലിൽ ലഭ്യമായ വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. സപ്ലിമെന്ററി വിദ്യാർഥികൾ അവരുടെ പ്രൊഫൈൽ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും തുടർന്ന് പരീക്ഷാ രജിസ്ട്രേഷൻ നടത്തേണ്ടതുമാണ്.
ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജ്, തോട്ടടയിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 20ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.
undefined
എം.എസ്‌സി (എം.എൽ.ടി) കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) 2021 കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സെപ്റ്റംബർ 20 നകം സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2560363, 364.
സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രവേശനം
തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ കേരള സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റ് പ്രകാരം ഡിഗ്രി കോഴ്സിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ സെപ്റ്റംബർ 19 രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. ആവശ്യമായ രേഖകളുടെ അസലും പകർപ്പുകളും സഹിതം എത്തിച്ചേരണം.