ഏഴിമല നേവല്‍ അക്കാദമിയിൽ 45 ഓഫീസര്‍ ഒഴിവുകള്‍; അവസാന തീയതി ജൂലൈ 16

By Web Team  |  First Published Jul 9, 2021, 11:35 AM IST

ബെംഗളൂരു, ഭോപാല്‍, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. 


ഇന്ത്യന്‍ നേവി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അണ്ടര്‍ നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 ഒഴിവാണുള്ളത്. ഏഴിമല നേവല്‍ അക്കാദമിയിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസറായി നിയമനം. 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ഐ.ടി. ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ കംപ്യൂട്ടര്‍/ഐ.ടി. എം.എസ്സി. അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി. എം.ടെക്. ആണ് യോ​ഗ്യത.

02 ജനുവരി 1997-നും 01 ജൂലായ് 2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് പരീക്ഷയ്ക്ക് ക്ഷണിക്കുക. ബെംഗളൂരു, ഭോപാല്‍, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് - 16.

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!