Walk in Interview : ഔഷധസസ്യ ബോർഡിൽ ഓഫീസ് അറ്റൻ‌ഡന്റ് തസ്തികയിൽ വാക്-ഇൻ-ഇന്റർവ്യൂ

By Web Team  |  First Published Feb 5, 2022, 5:57 PM IST

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. 


തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ (office attendant) ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് (temporary post) ഫെബ്രുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പരിചയ സമ്പന്നർക്കും ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്കും മുൻഗണന. മാസവേതനം 12,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണാനുകൂല്യമുള്ളവർക്കും നിയമാനുസൃത ഇളവ് അനുവദിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഔഷധസസ്യ ബോർഡിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിൽ (ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര) ഫെബ്രുവരി 10ന് രാവിലെ 10നു നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഗസ്റ്റ് ലക്ചറർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ഫെബ്രുവരി 11 നു മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ ഇന്റർവ്യൂ ബോർഡ് പരിശോധിച്ചതിന് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി നിയമനം നടത്തും.

Latest Videos

click me!