നഴ്‌സ് കം ഫാർമസിസ്റ്റ് ഹോമിയോ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 6 മുതൽ; അപേക്ഷ ഇപ്പോൾ

By Web Team  |  First Published Aug 19, 2021, 9:29 AM IST

പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 27 ന് വൈകുന്നേരം അഞ്ചു മണിവരെയും 10 രൂപ പിഴയോടെ സെപ്റ്റംബർ ഒന്ന് വൈകുന്നേരം അഞ്ചു മണിവരെയും സ്വീകരിക്കും. 


തിരുവനന്തപുരം: സെപ്റ്റംബർ 6 മുതൽ ആരംഭിക്കുന്ന നഴ്‌സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 27 ന് വൈകുന്നേരം അഞ്ചു മണിവരെയും 10 രൂപ പിഴയോടെ സെപ്റ്റംബർ ഒന്ന് വൈകുന്നേരം അഞ്ചു മണിവരെയും സ്വീകരിക്കും. 

പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആന്റ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി ആയി അപേക്ഷയ്‌ക്കൊപ്പം നൽകണം. പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡിയും പ്രിൻസിപ്പൽ & കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോട് ആണ് പരീക്ഷാ കേന്ദ്രം. തിയറി പരീക്ഷ സെപ്റ്റംബർ ആറ് മുതൽ രാവിലെ 10 മുതൽ 12 വരെ നടക്കും.

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!