ചോദ്യപേപ്പറിലെ രണ്ടാം ഭാഗത്തെ ഒരു ചോദ്യത്തിന്‍റെ ഹിന്ദി പരിഭാഷയിലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്ന് എൻ.ടി.എ കോടതിയെ അറിയിച്ചു.
നീറ്റ് പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറിലെ ഹിന്ദി പരിഭാഷയിലുണ്ടായ പിഴവ് പരിശോധിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി മൂന്നംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പറിലെ രണ്ടാം ഭാഗത്തെ ഒരു ചോദ്യത്തിന്‍റെ ഹിന്ദി പരിഭാഷയിലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്ന് എൻ.ടി.എ കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. അതിനുളളിൽ ഇക്കാര്യത്തിലെ തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിഴവ് വന്ന ചോദ്യം റദ്ദാക്കി പുതിയ റിസൽസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പിഴവ് വന്ന ചോദ്യം നീക്കം ചെയ്യണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും മാർക്ക് നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
NEET exam Topper| 45 മിനിറ്റ് പഠനം, 15 മിനിറ്റ് വിശ്രമം; നീറ്റ് പരീക്ഷയിൽ 720 മാർക്കും നേടി മൃണാൾ
undefined