ജർമ്മനിയിൽ 300 നഴ്സുമാർക്ക് അവസരം; സൗജന്യ റിക്രൂട്ട്മെന്റ്. സൗദി അറേബ്യ, വെയിൽസ് എന്നിവിടങ്ങളിലും നിരവധി ഒഴിവുകൾ.
വിദേശ രാജ്യങ്ങളിലേക്ക് ആരോഗ്യ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നടക്കുന്ന റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാം.
ജര്‍മ്മനിയില്‍ നഴ്സ് - നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ നാലാം ഘട്ടം
undefined
ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് മൂന്നു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി നഴ്സിങ് പാസ്സായവർക്ക് പ്രത്യേക തൊഴിൽ പരിചയം നിർബന്ധമില്ല. ഉയർന്ന പ്രായപരിധി 39 വയസ്സ്. 1985 ജനുവരി 1-ന് മുൻപ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല. 2023 സെപ്റ്റംബർ മാസത്തിലാകും ഇന്റർവ്യൂ. 300 നഴ്സുമാർക്കാണ് അവസരം. നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക എന്‍.ഐ.എഫ്.എല്‍ വെബ്ബ്സൈറ്റുകളിലൂടെ അപേക്ഷ സമർപ്പിക്കാം.
യു.കെയിൽ നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരം
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സും യു.കെയിലെ പ്രമുഖ NHS ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന "ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) നിരവധി അവസരങ്ങള്‍. എല്ലാ ആഴ്ച്ചയിലും യു.കെയിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ.
ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും ആറ് മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ , ബിരുദം /ഡിപ്ലോമ സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്‌ക്രിപ്ട്, നഴ്സിംഗ് രജിസ്‌ട്രേഷൻ എന്നിവ സഹിതം അപേക്ഷിക്കുക.
ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ് തസ്തികയിലേക്ക് (ബി.എസ്.സി) കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് (ബി.എസ്.സി) കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് (ബി.എസ്.സി) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയവും നിർബന്ധം.
മിഡ് വൈഫറി തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്സുമാർ നഴ്സിംഗ് ഡിപ്ലോമ രണ്ടു വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഒരു വർഷം മിഡ് വൈഫറി പ്രവൃത്തിപരിചയം വേണം.
ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP )അപേക്ഷിക്കാവുന്നതാണ്. യോഗ്യത BSc/ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റ് അല്ലെങ്കിൽ BSc അനസ്തേഷ്യ ടെക്നോളജിസ്റ്റ്. ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
സൗദിയില്‍ ഡോക്ടര്‍
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേക്കും ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി അവസരം. താഴെ കൊടുക്കുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം.
അനസ്തേഷ്യ/ അനസ്തേഷ്യ കൺസൾട്ടന്റ്
കാർഡിയാക് സർജറി/കാർഡിയോളജി
എമർജൻസി മെഡിസിൻ കൺസൾട്ടന്റ്
എൻഡോസ്കോപ്പിക് സർജറി
ഇഎൻടി, ഇഎൻടി / സ്പീച്ച് പാത്തോളജിസ്റ്റ്
ഫാമിലി മെഡിസിൻ
ഫാമിലി മെഡിസിൻ / ഡയബറ്റിസ് രോഗങ്ങൾ
ജനറൽ സർജറി, ഇന്റേണൽ സർജറി / കരൾ, പാൻക്രിയാറ്റിക് സർജറി
ഇന്റേണൽ മെഡിസിൻ: ക്രിട്ടിക്കൽ കെയർ, ഇന്റേണൽ മെഡിസിൻ / ഡയബറ്റിസ്, ഇന്റേണൽ മെഡിസിൻ / എൻഡോക്രൈനോളജി, ഇന്റേണൽ മെഡിസിൻ / ഗ്യാസ്ട്രോളജി, ഇന്റേണൽ മെഡിസിൻ / ഹെമറ്റോളജി, ഇന്റേണൽ മെഡിസിൻ / infectious diseases ഇന്റേണൽ മെഡിസിൻ / നെഫ്രോളജി, ഇന്റേണൽ മെഡിസിൻ /
ന്യൂറോളജിസ്റ്റ്, ഇന്റേണൽ മെഡിസിൻ / ഇന്റേണൽ മെഡിസിൻ / ന്യൂറോളജിസ്റ്റ് / ലാബോററ്ററി മെഡിസിൻ ലബോറട്ടറി / ഹിസ്റ്റോപത്തോളജി
മെഡിക്കൽ റീഹാബിലിറ്റേഷൻ
ന്യൂറോ സർജൻ, ന്യൂറോ സർജറി
ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി
ഒഫ്താൽമോളജിസ്റ്റ് സർജറി
ഓർത്തോപീഡിക് / spine
പീഡിയാട്രിക് കാർഡിയോളജി, ER
പീഡിയാട്രിക് / എൻഐസിയു
പീഡിയാട്രിക് / സൈക്യാട്രിസ്റ്റ്
പീഡിയാട്രിക്സ്
പീഡിയാട്രിക്സ് തീവ്രപരിചരണം
പ്ലാസ്റ്റിക് സർജറി
സൈക്യാട്രി
റേഡിയോളജി
യൂറോളജി
വാസ്കുലർ സർജറി
ആകർഷകമായ ശമ്പളവും അലവൻസുകളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും wwww.norkaroots.org, നോർക്ക റൂട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ വെബ്സൈറ്റിലും www.nifl.norkaroots.org ലും ലഭിക്കുന്നതാണ്.
ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയിൽ അയക്കേണ്ടതാണ്.
ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി, സ്ഥലം എന്നിവ അറിയിക്കുന്നതാണ്.
സൗദി MoH റിക്രൂട്ട്മെന്റ്- വനിത നഴ്സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴുവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി അവസരം.
നഴ്സിങ്ങില്‍ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സി യോ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് (വനിതകള്‍ക്ക്) അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യമാണ്. ഇതിനായുളള അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 07 മുതല്‍ 10 വരെ എറണാകുളത്ത് നടക്കും.
വിശദമായ സി.വി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡിന്റെയും, പാസ്സ്പോര്‍ട്ടിന്റെയും കോപ്പി, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. സൗദി MoH റിക്രൂട്ട്മെന്റിന് 1983 ലെ എമിഗ്രേഷൻ ആക്‌ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് നോര്‍ക്ക റൂട്ട്സ് സർവീസ് ചാർജ് ഈടാക്കുന്നതാണ്.
സൗദി MoH-ല്‍ പെര്‍ഫ്യൂഷനിസ്റ്റ് ഒഴിവുകള്‍
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ് (Perfusionist) തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റിന് അവസരം. കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനില്‍ ബി.എസ്.സി യോ, എം.എസ്.സി യോ അധികയോഗ്യതയോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കം. പ്രസ്തുത മേഖലയില്‍ മുന്‍പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും wwww.norkaroots.org, നോർക്ക റൂട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ വെബ്സൈറ്റിലും www.nifl.norkaroots.org ലും ലഭിക്കുന്നതാണ്.
ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയിൽ അയക്കേണ്ടതാണ്.
ആകർഷകമായ ശമ്പളവും അലവൻസുകളും ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി, വേദി എന്നിവ അറിയിക്കുന്നതാണ്.
കാനഡ നഴ്സ് റിക്രൂട്ട്മെന്റ് (ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ)
കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയില്‍ തൊഴിലവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ കേരള സർക്കാരും ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവശ്യാ സര്‍ക്കാറും ഇതിനായുളള കരാര്‍ കഴിഞ്ഞമാസം ഒപ്പിട്ടിരുന്നു.
നഴ്സിങില്‍ ബിരുദവും 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ള രജിസ്റ്റേർഡ് നഴ്‌സ്മാർക്കാണ് അവസരം. 2015 ന് ശേഷം നേടിയ ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ ബൈ വീക്കിലി) അനിവാര്യമാണ്. അഭിമുഖം സെപ്തംബർ മാസം നടക്കുന്നതാണ്.
കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസ്സെസ്സ്മെന്റ് സർവീസ് (NNAS) ൽ രജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖത്തിൽ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറൽ സ്കോർ 5 അഥവാ CELPIP ജനറൽ സ്കോർ 5 ആവശ്യമാണ്. കൂടുതൽ വിവരങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും നോർക്കയുടെ വെബ്‌സൈറ്റിൽ (www.norkaroots.org) ലഭ്യമാണ്.
ശമ്പളം മണിക്കൂറിൽ 33.64-41.65 കനേഡിയൻ ഡോളർ (CAD) ലഭിക്കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ CV നോർക്കയുടെ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതിൽ 2 പ്രൊഫഷണൽ റഫറൻസുകൾ ഉൾപ്പെടുത്തിയിരിക്കണം, അതായത് നിലവിലുള്ളതോ അല്ലെങ്കിൽ മുൻപ് ഉള്ളതോ), ബി എസ് സി നഴ്സിംഗ് സർട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്‌ട്രേഷൻ സര്ടിഫിക്കറ്റ് , അക്കാഡമിക് ട്രാൻസ്‌ക്രിപ്റ്, പാസ്പോര്ട്ട്, മോട്ടിവേഷൻ ലെറ്റർ, മുൻ തൊഴിൽ ദാതാവിൽ നിന്നുമുള്ള റഫറൻസിന്റെ ലീഗലൈസ് ചെയ്ത കോപ്പി എന്നിവ നോർക്ക റൂട്സിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്‌ലോഡ് ചെയ്യേണ്ടതാണ്. നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക എന്‍.ഐ.എഫ്.എല്‍ വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.
വെയില്‍സില്‍ നഴ്സുമാര്‍ക്ക് അവസരം
നോർക്ക റൂട്ട്സ് യു.കെ വെയിൽസിലെ സർക്കാരുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്സിംഗ്/ GNM വിദ്യാഭ്യാസയോഗ്യതയും കൂടാതെ IELTS/ OET UK സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 6 മാസത്തെ പ്രവർത്തി പരിചയവും വേണം.
അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്ട്ട് കോപ്പി, IELTS/ OETസ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ യിലെ യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.
യു.കെ യില്‍ മിഡ് വൈഫറി (നഴ്സിങ്)
മിഡ് വൈഫറി (നഴ്സിങ്) തസ്തികയിലേക്ക് യു.കെയിൽ അവസരം. ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന I.E.L.T.S / O.E.T എന്നിവയില്‍ യു.കെ സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ജി.എന്‍എം യോഗ്യത നേടിയതെങ്കില്‍ പ്രവൃത്തിപരിചയം ആവശ്യമില്ല.
അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്ട്ട് കോപ്പി, IELTS/ OETസ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2023 ജൂലൈ 31 . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ യിലെ യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുളള ചിലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്.
അപേക്ഷ അയയ്ക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായുളള വിശദമായ വിജ്ഞാപനം നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക എന്‍.ഐ.എഫ്.എല്‍ എന്നീ ഔദ്യോഗിക വെബ്ബ്സൈറ്റിലും നോര്‍ക്ക റൂട്ട്സിന്റെ സമൂഹ മാധ്യമ പേജുകളിലും ലഭ്യമാണ്. ഇതിനായി www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
അറിയിപ്പ്: കാനഡ, യു.കെ (വെയില്‍സ്), ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍ പദ്ധതി) റിക്രൂട്ട്മെന്റുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. സൗദി MoH റിക്രൂട്ട്മെന്റിന് 1983 ലെ എമിഗ്രേഷൻ ആക്‌ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് നോര്‍ക്ക റൂട്ട്സ് സർവീസ് ചാർജ് ഈടാക്കുന്നതാണ്. നോര്‍ക്ക റൂട്ട്സ് വഴിയുളള റിക്രൂട്ട്മെന്റിൽ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾക്ക് ഒരു പങ്കും ഇല്ല. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകർ ഏതെങ്കിലും മൂന്നാം കക്ഷിക്ക് പണമോ പാരിതോഷികമോ നൽകരുത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് നോർക്ക റൂട്ട്സിനെ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.