2022 ജനുവരി 14 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public Service Commission) 187 തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി (Notifications). യുപിഎസ്‍സി യുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് കമ്മീഷണർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യുപിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് അപേക്ഷിക്കാം. 2022 ജനുവരി 14 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റന്റ് കമ്മീഷണർ - 2 ഒഴിവുകൾ, അസിസ്റ്റന്റ് എഞ്ചിനീയർ ക്വാളിറ്റി അഷ്വറൻസ് - 157 ഒഴിവുകൾ. ജൂനിയർ ടൈം സ്കെയിൽ - 17 ഒഴിവുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 9 ഒഴിവുകൾ, അസിസ്റ്റന്റ് പ്രൊഫസർ - 2 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. യോഗ്യത മാനദണ്ഡങ്ങൾ യു പി എസ് സി വെബ്സൈറ്റിൽ വിശദമാക്കിയിട്ടുണ്ട്.
അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് 25 രൂപ ഫീസ് അടക്കേണ്ടതാണ്. എസ്ബിഐ ശാഖ വഴിയോ ഓൺലൈൻ പേമെന്റ് ആയിട്ടോ ഫീസടക്കാം. എസ് സി., എസ് ടി., പി ഡബ്ലിയു ഡി, വനിത അപേക്ഷകർക്ക് ഫീസില്ല. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അഭിമുഖത്തിൽ പങ്കെടുക്കുന്ന സമയത്ത് ആവശ്യമായ രേഖകൾ സമർപ്പിക്കണം.