അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമ മേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും.
തിരുവനന്തപുരം: മീഡിയ അക്കാദമിയുടെ (Media Academy) ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (new medioa and digital journalism course) (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറു മുതല്‍ എട്ടു വരെയാണ് ക്‌ളാസ് സമയം. ഹൈബ്രിഡ് മോഡിലായിരിക്കും ക്‌ളാസ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും.
അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമ മേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. അവസാന തിയതി ജൂണ്‍ 20. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068,0471 2726275