NTA NEET UG 2022 : നീറ്റ് യുജി 2022 ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ...

By Web Team  |  First Published Aug 17, 2022, 2:41 PM IST

അതേ സമയം ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ഔദ്യോ​ഗിക അറിയിപ്പ് ഒന്നും തന്നെ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പുറത്തുവിട്ടിട്ടില്ല. 
 


ദില്ലി: നീറ്റ് യുജി 2022 ഉത്തരസൂചിക നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഇന്ന് ഉത്തരസൂചിക പുറത്തിറക്കിയാൽ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  www.neet.nta.nic.in വഴി ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്  ഈ വർഷം പരീക്ഷയെഴുതിയത്. നീറ്റ് യുജി 2022 പരീക്ഷ ഫലവും ഉടൻ പ്രഖ്യാപിക്കും. അതേ സമയം ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ഔദ്യോ​ഗിക അറിയിപ്പ് ഒന്നും തന്നെ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പുറത്തുവിട്ടിട്ടില്ല. 

ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
www.neet.nta.nic.in.ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോ​ഗിൻ വിശദാംശങ്ങൾ നൽകുക
നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.

Latest Videos

undefined

ആ​ഗസ്റ്റ് അവസാന വാരത്തോടെ നീറ്റ് യുജി 2022 റിസൾട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന. പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതി നാഷണൽ ടെസ്റ്റം​ഗ് ഏജൻസി സ്ഥിരീകരിച്ചിട്ടില്ല. പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ കൂടുതൽ വിശദാംശങ്ങൾ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പുറത്തുവിട്ടേക്കും. ആ​ഗസ്റ്റിലെ രണ്ടാമത്തെ ആഴ്ചയോടെ നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും.  neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ ലോഗിൻ ചെയ്ത് ഉത്തരസൂചികയും ഫലവും ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് പരീക്ഷ നടത്തുന്നത്.

പോളിടെക്‌നിക് കോളെജുകളില്‍ ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു
 
ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ഗവ: പോളിടെക്‌നിക് കോളെജില്‍ മൂന്നുവര്‍ഷത്തെ പ്രിന്റിങ് ടെക്‌നോളജി ഡി വോക് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പരീക്ഷയും സര്‍ട്ടിഫിക്കേഷനുമുള്ള എ.ഐ.സി.ടി.ഇ. അംഗീകൃതമായ ഈ കോഴ്‌സില്‍ ആറുമാസം ബന്ധപ്പെട്ട വ്യവസായസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in, www.polyadmission.org/dvoc എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 9495999730, 8590414656.
 

click me!