നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

By Web Team  |  First Published Sep 6, 2021, 1:55 PM IST

കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 16 ലക്ഷം വിദ്യാര്‍ത്ഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.


ദില്ലി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികൾ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 16 ലക്ഷം വിദ്യാര്‍ത്ഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം മെഡിക്കൽ, ഡെന്‍റൽ പ്രവേശനത്തിൽ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!