സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാക്കുന്ന നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തുവാൻ എൻസിഇആർടിയുടെ നിർദേശം.
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാക്കുന്ന നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ (National Talent Search Examination) നടത്തുവാൻ എൻസിഇആർടി (NCERT)യുടെ നിർദേശം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, കേന്ദ്രിയ വിദ്യാലയം, നവോദയ വിദ്യാലയം, സിബിഎസ്ഇ , ഐസിഎസ്ഇ തുടങ്ങിയ അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം .
ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസിനു താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ മാസം മുതൽ http://scertkerala.gov.in ൽ അപേക്ഷകൾ ഓൺലൈനായി ലഭ്യമാകുന്നതാണ്.
വിശദവിവരങ്ങൾ SCERT വെബ്സൈറ്റിൽ ലഭ്യമാണ്.
undefined
പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കലിന് ഉന്നത ബന്ധങ്ങൾ
സംയുക്തയുടെ ക്യാമറ ക്ലിക്കിന് പോസ് ചെയ്ത് മഞ്ജു; ഫോട്ടോ എടുത്തയാളെ കാണണമെന്ന് ആരാധകർ