Scholarship : നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ മാർച്ച് 22 ന്; ടൈം ടേബിൾ പരീക്ഷഭവൻ വെബ്സൈറ്റിൽ

By Web Team  |  First Published Mar 3, 2022, 2:00 AM IST

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (National Means Cum Merit Scholarship Exam) പരീക്ഷ (NMMSE) മാർച്ച്  22ന് നടക്കും. 


തിരുവനന്തപുരം:  എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള (8th Standard Students) 2021-22 അധ്യയന വർഷത്തെ  (National Means Cum Merit Scholarship) നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ (NMMSE) മാർച്ച്  22ന് നടക്കും. (Timetable) വിശദമായ ടൈം ടേബിൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി മാസത്തിലാണ് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചത്. ഫെബ്രുനരി 4 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പരീക്ഷയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പരീക്ഷ ഭവൻ വെബ്സൈറ്റിൽ ലഭ്യമാണ്. 

കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ മീൻസ്  കം മെറിറ്റ് സ്‌കോളർഷിപ്പ് (NMMSS) 2021-22 മുതൽ 2025-26 വരെ (5 Year) അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ (government) കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നൽകി. 1827 കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തും. വാർഷിക വരുമാന പരിധി 1.5 ലക്ഷം രൂപയിൽ നിന്ന് 3.5 ലക്ഷം രൂപയായി ഉയർത്തിയതടക്കമുള്ള ചെറിയ പരിഷ്കാരങ്ങളോടെ യോഗ്യതാ മാനദണ്ഡങ്ങൾ പുതുക്കിയിട്ടുണ്ട്. 

Latest Videos

undefined

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളുടെ എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സെക്കൻഡറി ഘട്ടത്തിൽ വിദ്യാഭ്യാസം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2008-09-ൽ പദ്ധതി ആരംഭിച്ചതിനുശേഷം, 2020-21 വരെ 1783.03 കോടി രൂപ ചെലവിൽ 22.06 ലക്ഷം സ്കോളർഷിപ്പുകൾ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി അംഗീകരിച്ച സാമ്പത്തിക വിഹിതമായ 1827 കോടി രൂപ ചെലവഴിച്ച് 14.76 ലക്ഷം വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. പണമില്ലാത്തതിന്റെ പേരില്‍ അര്‍ഹാരായവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ല സ്കോളര്‍ഷിപ്പുകളേതെല്ലാമെന്ന് അറിയുകയും കൃത്യസമയത്ത് അപേക്ഷിക്കാന്‍ മറക്കാതിരിക്കുകയും ചെയ്‌താല്‍ മതി. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അര്‍ഹമായ സ്കോളര്‍ഷിപ്പുകളുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

click me!