ഓൺലൈൻ ക്ലാസുകൾക്ക് പ്രഖ്യാപിച്ച വേൾഡ് എഡ്യുക്കേഷൻ സമ്മിറ്റ് അവാർഡ് 2022 ന് കൈറ്റ് അർഹമായത് കഴിഞ്ഞ മാസമാണ്.
തിരുവനന്തപുരം: കൈറ്റ് തയ്യാറാക്കിയ ഇ- ഗവേണൻസ് പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചു. സർക്കാർ രംഗത്തെ ഐടി സംരഭങ്ങൾക്കുളള ടെക്‌നോളജി സഭ ദേശീയ പുരസ്‌ക്കാരം ആണ് കേരള ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് ലഭിച്ചിരിക്കുന്നത്. എന്റർപ്രൈസസ് ആപ്ലിക്കേഷൻ വിഭാഗത്തിലെ പുരസ്‌ക്കാരത്തിനാണ് കൈറ്റിനെ തിരിഞ്ഞെടുത്തത്. ഈ വർഷം മാത്രം കൈറ്റിന് ലഭിക്കുന്ന നാലാമത്തെ ദേശീയ അംഗീകാരമാണിത്.
ഓൺലൈൻ ക്ലാസുകൾക്ക് പ്രഖ്യാപിച്ച വേൾഡ് എഡ്യുക്കേഷൻ സമ്മിറ്റ് അവാർഡ് 2022 ന് കൈറ്റ് അർഹമായത് കഴിഞ്ഞ മാസമാണ്. അഞ്ച് ലക്ഷം രൂപ സമ്മാനതുകയുളള മുഖ്യമന്ത്രിയുടെ ഇന്നവേഷൻ അവാർഡ് കഴിഞ്ഞ ആഴ്ച കൈറ്റ് കരസ്ഥമാക്കിയിരുന്നു. പൊതുവിഭ്യാഭ്യാസത്തിന്റെ ഐടി മുന്നേറ്റങ്ങൾ ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നതിൽ പങ്കാളികളായ എല്ലാവരേയും പൊതുവിഭ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു. കൊൽക്കട്ടയിലെ ഒബ്‌റോയി ഗ്രാന്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എക്‌സ്പ്രസ് കംപ്യുട്ടർ എഡിറ്റർ ശ്രീകാന്ത് ആർ പിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
undefined
കേരള പി എസ് സി : വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷ മാറ്റിവെച്ചു; വിശദാംശങ്ങൾ അറിയാം
തമിഴ് അപ്രന്റിസ് ട്രയിനി ലൈബ്രറിയൻ
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റിസ് ട്രയിനി ലൈബ്രറിയൻമാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സിയും സി.എൽ.ഐ.എസ്‌സിയുമാണ് യോഗ്യത. തമിഴ് ഒരു വർഷമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36നും മധ്യേ. രണ്ട് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം സെപ്റ്റംബർ 14ന് രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
പത്താം തരം തുല്യത പരീക്ഷ ഹാൾടിക്കറ്റ് പരീക്ഷഭവൻ വെബ്സൈറ്റിൽ
കിറ്റ്‌സിലെ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ്
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കിറ്റ്‌സിന്റെ എം.ബി.എ/ബി.ബി.എ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് ലഭിച്ചു. എയർലൈൻസ്, ടൂർ ഓപ്പറേറ്റർ, ഹോട്ടൽ, ഈവന്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് തൊഴിൽ ലഭിച്ചത്. ഇൻഡിഗോ, അദാനി ഇന്റർനാഷണൽ എയർപോർട്ട്, ലീലാ റാവീസ്, ക്ലബ് മഹീന്ദ്ര, കാംപർ ഗ്രൂപ്പ്, എക്‌സിക്യൂട്ടീവ് ഈവന്റ്‌സ്, ഉദയമസമുദ്ര, നിക്കീസ് നെസ്റ്റ് എന്നീ സ്ഥാപനങ്ങളിലാണ് പ്ലേസ്‌മെന്റ് ലഭിച്ചത്. എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്), ബി.കോം (ഇടക്ടീവ് ട്രാവൽ ആൻഡ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് കിറ്റ്‌സിൽ അഡ്മിഷൻ പുരോഗമിക്കുകയാണ്.