കേരള പ്രവേശന പരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം
തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് ജൂലൈ 26 രാവിലെ 11ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് ജൂലൈ 28 രാവിലെ 11ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും നടത്തും.
കേരള പ്രവേശന പരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് ഒഴിവിലേക്ക് പരിഗണിക്കുന്നത്. മോപ്പ്-അപ്പ് കൗൺസിലിംഗിലൂടെ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്ന് തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് റദ്ദാക്കും. കൂടുതൽ വിവരങ്ങൾക്ക് www.dme.kerala.gov.in.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona