ഇതിനുള്ള പ്രവേശന പരീക്ഷ മാർച്ച് 12 ന് രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു (Backward community department) കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി (St and SC Students) പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റസിഡൻഷ്യൽ / ആശ്രമം സ്‌കൂളുകളിൽ 5, 6 ക്ലാസ്സുകളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിനുള്ള പ്രവേശന പരീക്ഷ മാർച്ച് 12 ന് രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ആയ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം.
പ്രാക്തന ഗോത്ര വർഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറിലേക്കും മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. വിശദ വിവരങ്ങളും അപേക്ഷാ ഫോമുകളുടെ മാതൃകയും ഐ.റ്റി.ഡി പ്രോജക്ട് ഓഫീസർ / ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പട്ടികവർഗ വികസന ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 28നകം സമർപ്പിക്കണം.