Model Residential School Admission : മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം; അപേക്ഷ മാര്‍ച്ച് 10- ന് മുമ്പ്

By Web Team  |  First Published Feb 23, 2022, 10:12 AM IST

പഠനത്തില്‍ സമര്‍ത്ഥരായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം.


തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ (Model Residential School) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളില്‍ (Admission) പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്ക് പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പഠനത്തില്‍ സമര്‍ത്ഥരായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. ആറാം ക്ലാസിലേക്കുളള പ്രവേശനത്തതിന് പട്ടിക വര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000  രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്ര വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക, ചോലനായ്ക,കുറുമ്പര്‍) വാര്‍ഷിക കുടുംബ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

ഇതു സംബന്ധിക്കുന്ന വിശദ വിവരങ്ങളും അപേക്ഷാഫോറങ്ങളും വിവിധ ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, മൂവാറ്റുപുഴ, ആലുവ, ഇടമലയാര്‍ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വരുമാനം ഇപ്പോള്‍ പഠിക്കുന്ന ക്ലാസ്, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനം നടത്തി വരുന്ന സ്ഥാപനത്തില്‍ നിന്നും ലഭ്യമാകുന്ന ഗ്രേഡ് റിപ്പോര്‍ട്ട് എന്നിവ ഉളളടക്കം ചെയ്യണം. 

Latest Videos

undefined

പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ 2021-22 വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 10- ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ കാക്കനാട്, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി ഒ, മൂവാറ്റുപുഴ, സീനിയര്‍ സൂപ്രണ്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആലൂവ, എറണാകുളം/ട്രൈബല്‍ എക്സ്റ്ററ്റന്‍ഷന്‍ ഓഫീസര്‍, ആലുവ/ട്രൈബല്‍ എക്സ്റ്ററ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ പ്രൊമോട്ടര്‍മാര്‍ മുഖേനയോ ലഭിക്കണം.

പൂര്‍ണതയില്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതും സമയ പരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും.  ആലുവ എം.ആര്‍.എസ് (ആണ്‍)മീഡിയം - മലയാളം, പുന്നപ്ര എം.ആര്‍.എസ്(പെണ്‍) മീഡിയം -മലയാളം, വടക്കാഞ്ചേരി എം.ആര്‍.എസ് (ആണ്‍) മീഡിയം - മലയാളം, ചേലക്കര എം.ആര്‍.എസ് (ആണ്‍) മീഡിയം - ഇംഗ്ലീഷ്, തൃത്താല എം.ആര്‍.എസ് (പെണ്‍) മീഡിയം - മലയാളം, കുഴല്‍മന്ദം എം.ആര്‍.എസ് (ആണ്‍) മീഡിയം - ഇംഗ്ലീഷ്, മരുത്തോന്‍കര എം.ആര്‍.എസ് (പെണ്‍) മീഡിയം - ഇംഗ്ലീഷ്, പെരിങ്ങോം എം.ആര്‍.എസ് (ആണ്‍) മീഡിയം - മലയാളം, വെളളച്ചാല്‍ എം.ആര്‍.എസ് (ആണ്‍) മീഡിയം - മലയാളം.

click me!