നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

By Web Team  |  First Published Jun 1, 2023, 9:32 PM IST

കുട്ടികൾക്ക് മതിയായ പഠന ദിവസങ്ങൾ ഉറപ്പാക്കും വിധമാണ് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. 


തിരുവനന്തപുരം: പഠനനിലവാരം ഉയർത്താൻ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾതല മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക. ഇതിന്റെ ഭാഗമായി  ആധുനിക രീതിയിലുള്ള പരിശീലനം അധ്യാപകർക്ക് നൽകിയിട്ടുണ്ട്. ഓരോ പ്രായ ഘട്ടത്തിലും കുട്ടികൾ നേടേണ്ട കാര്യങ്ങൾ നേടുന്നു എന്ന് അധ്യാപകർക്ക് ഉറപ്പാക്കാൻ കഴിയും വിധം ആണ് ഈ പരിശീലനം. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി ആൻഡ് എച്ച് എസ് ഫോർ ഗേൾസിൽ പ്രവേശനോത്സവവും നവീകരിച്ച ഹോം തിയറ്റർ  ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികൾക്ക് മതിയായ പഠന ദിവസങ്ങൾ ഉറപ്പാക്കും വിധമാണ് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ക്ലാസ് മുറികളിൽ മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകും. ശുചിത്വ ശീലം, മാലിന്യ സംസ്കരണം തുടങ്ങി നിരവധി മൂല്യങ്ങൾ കുട്ടികളിൽ ഉളവാക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ, ലഹരി വിരുദ്ധ ക്യാമ്പയിൻ, സ്കൂൾ പച്ചക്കറിത്തോട്ടങ്ങളുടെ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തും.

Latest Videos

undefined

ബഹുസ്വരമായ സമൂഹത്തിൽ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന സമൂഹത്തെ വാർത്തെടുക്കാൻ ആകണം. പാഠ്യപദ്ധതി രൂപീകരണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കും.  ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷൻ ആയിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന്  25 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ച ഹോം തിയേറ്റർ സ്ഥാപിച്ചത്.   

ഹയർസെക്കൻഡറി സീറ്റുകളുടെ കുറവ്; എം എസ് എഫ് സമരത്തിലേക്ക്, ജൂൺ 5 ന് വിദ്യാർത്ഥി സമര സംഗമം

വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് സർക്കാര്‍; 600ലധികം പ്രീപ്രൈമറി സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിൽ: മന്ത്രി

click me!