മന്ത്രി ഇടപെട്ടു; കോബ്‌സെ വെബ്സൈറ്റിൽ ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡിന്റെ പേര് തിരുത്തി

By Web Team  |  First Published Sep 5, 2024, 10:46 PM IST

ദില്ലി യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അഡ്മിഷൻ അധികൃതർ നിരസിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവും  വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതിന് പിന്നാലെ COBSE വെബ്സൈറ്റിൽ ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡിന്റെ പേര് തിരുത്തി ശരിയായത് പ്രസിദ്ധീകരിച്ചു. കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷന്റെ (കോബ്‌സെ) വെബ്‌പോർട്ടലിൽ ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എക്‌സാമിനേഷൻസ്, കേരള എന്നതിനു പകരം കേരള ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 

ആയതിനാൽ ദില്ലി യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അഡ്മിഷൻ അധികൃതർ നിരസിക്കുന്ന സാഹചര്യം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്  കോബ്സെയ്ക്ക് മൂന്നു കത്തുകൾ അയച്ചിരുന്നു.കത്ത് അയച്ചതിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടി  കോബ്സെ ജനറൽ സെക്രട്ടറി എം സി ശർമയെ നേരിട്ട് ബന്ധപ്പെടുകയും പിശക് ഉടൻ തിരുത്തുമെന്ന് എം സി ശർമ മന്ത്രിയ്ക്ക് ഉറപ്പ് നൽകുകയുമായിരുന്നു.

Latest Videos

undefined

അവധിക്ക് നാട്ടിലേക്ക് ട്രെയിനിൽ വരുന്നതിനിടെ കാണാതായ സിആർപിഎഫ് ജവാൻ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!