എം. ജി. സർവകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന ഒരു പ്രോജെക്ടിലേക്ക് ഒരു സീനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്.
കോട്ടയം: എം. ജി. സർവകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന ഒരു പ്രോജെക്ടിലേക്ക് ഒരു സീനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. യോഗ്യരായവർ evramasamy@mgu.ac.inഎന്ന ഇമെയിലിലേക്ക് ഓഗസ്റ്റ് അഞ്ചിനകം ബയോഡാറ്റയും അപേക്ഷയും അയയ്ക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
പരീക്ഷ തീയതി
undefined
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2017 അഡ്മിഷൻ മുതൽ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ മൂന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഓഗസ്റ്റ് 10 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 12 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്ിനന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
അപേക്ഷ തീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ സപ്ലിമെന്ററി 2015ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഓഗസ്റ്റ് 16 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.
പരീക്ഷഫലം
2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എ. ഇംഗ്ലീഷ് – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona