42 കമ്പനികളിലേക്കായി 2124 തൊഴില്‍ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. ഇതില്‍ 1916 ഒഴിവുകള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു.
എറണാകുളം: എറണാകുളം ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 2022 ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ ജീവിക - 2022 (Mega Job Fair Jeevika - 2022) ല്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. 42 കമ്പനികളിലേക്കായി 2124 തൊഴില്‍ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. ഇതില്‍ 1916 ഒഴിവുകള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു.
വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യവികസന കമ്മിറ്റി, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മേള സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207027267 എന്ന നമ്പറില്‍ ബന്ധപ്പെടണം.
സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സ്
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൽട്രി വികസന കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് 2022 ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. ഫൈൻ കൂടാതെ ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495000930, 9400608493.