വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകര്‍ക്ക് സ്വകാര്യ കമ്പനികളില്‍ ജോലി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ നാളെ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും.
തിരുവനന്തപുരം: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയർ ഓഗസ്റ്റ് 19ന് രാവിലെ ഒന്‍പത് മണിക്ക് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
സ്വകാര്യ മേഖലയിലുള്ള എഴുപതോളം ഉദ്യോഗ ദായകർ തൊഴിൽ മേളയിൽ പങ്കെടുക്കും. ആധുനിക തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങൾ സ്വന്തമാക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനാണ് എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ എംപ്ലോയബിലിറ്റി സെന്ററുകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് സ്വകാര്യമേഖലയിൽ ഇതിനോടകം ജോലി ലഭിച്ചത്. വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകരെയും സ്വകാര്യമേഖലയിലെ മികച്ച തൊഴിൽദായകരെയും ഒരേ വേദിയിൽ അണിനിരത്തി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
undefined
Read also: 400 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് മികച്ച പലിശ; എസ്ബിഐയുടെ ഈ സ്കീമിൽ അംഗമാകാനുള്ള അവസാന തിയ്യതി ഇതാണ്
അതേസമയം സംസ്ഥാനത്തെ സ്കൂളുകളിലെ താത്കാലിക അധ്യാപകരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തു. താത്കാലിക അധ്യാപകരുടെ വേതനം വേഗത്തിലാക്കാൻ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുമതി നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവായി. ധനവകുപ്പ് ആണ് ഉത്തരവിറക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ധനവകുപ്പിന്റെ ഇടപെടൽ.
സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ താൽക്കാലിക അധ്യാപകർക്ക് വേഗത്തിൽ വേതനം വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഡി. ജി. ഓഫീസിലെ ഡി. ഡി.ഒ. ആണ് താത്കാലിക അധ്യാപകർക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ രെജിസ്റ്റർ ചെയ്യുന്നത്. ഒരെണ്ണം രെജിസ്റ്റർ ചെയ്യാൻ ശരാശരി 15 മിനുട്ട് എടുക്കും. 11,200 താൽക്കാലിക അധ്യാപകരെ രെജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരും.ഈ പശ്ചാത്തലത്തിൽ ജില്ലാതലത്തിൽ ഡി.ഡി. മാർക്ക് കൂടി ഈ ചുമതല നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനോട് അഭ്യർത്ഥിക്കുകയായിരുന്നു. ഡി ഇ ഒ മാർക്ക് കൂടി ഈ ചുമതല നൽകുന്ന കാര്യം പരിഗണനയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...