Mega Job Fair Jeevika 2022 : മെഗാ ജോബ് ഫെയർ ജീവിക- 2022 : ഉദ്യോഗാർത്ഥികൾക്ക് ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം

By Web Team  |  First Published Dec 31, 2021, 9:20 AM IST

വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.


എറണാകുളം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ (district Administration) നേതൃത്വത്തിൽ 2022 ജനുവരി 8,9 തീയതികളിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക - 2022 (Mega Job Fair Jeevika 2022)  ൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം 2500 കടന്ന തിനാൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു. 

വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ  www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടണം.

Latest Videos

കെ.എഫ്.ആർ.ഐയിൽ പ്രോജക്റ്റ് ഫെല്ലോ, അസിസ്റ്റന്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മാർച്ച് 31 വരെ (ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്ന) കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡിസൈൻ ആൻഡ് കണ്ടക്ട് എക്‌സറ്റെൻഷൻ ആൻഡ് ഔട്ട്‌റീച്ച് പ്രോഗ്രാംസിൽ ഒരു പ്രോജക്ട് ഫെല്ലോയെയും, ഒരു പ്രോജക്ട് അസിസ്റ്റന്റിനെയും താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജനുവരി ആറിന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

click me!