Media Academy : കോളജ് മാഗസിനുകള്‍ക്കുളള മീഡിയ അക്കാദമി ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി; ഡിസംബർ 25നകം എൻട്രികൾ

By Web Team  |  First Published Dec 7, 2021, 10:57 AM IST

ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയും. 


കാക്കനാട്: കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകളിലെ (College Magazine) മികച്ച മാഗസിനുകള്‍ക്കുളള അവാര്‍ഡിന് (Award) കേരള മീഡിയ അക്കാദമി (Kerala Media Academy) എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയും. ആർട്സ്, സയന്‍സ് കോളജുകള്‍, മെഡിക്കല്‍, എഞ്ചിനീയറിങ്, നഴ്സിങ്, പാരാമെഡിക്കല്‍ ഉള്‍പ്പെടെയുളള എല്ലാ കോളജുകള്‍ക്കും പങ്കെടുക്കാം. ഇ-മാഗസിനുകളും പരിഗണിക്കും.

മീഡിയ അക്കാദമി സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ സഹകരിപ്പിച്ചു നടപ്പാക്കുന്ന  മീഡിയ ക്ലബ് പദ്ധതിയുടെ  ഭാഗമായാണ് മികച്ച കോളജ് മാഗസിനുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത്. 2019-20, 2020-21 വര്‍ഷങ്ങളിലെ മാഗസിനുകള്‍ മത്സരത്തിനായി എത്തിക്കാം. മാഗസിനുകളുടെ മൂന്ന് കോപ്പികളും പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും എഡിറ്ററുടെ വിലാസവും മൊബൈല്‍ നമ്പരും ഇ-മെയിലും ഉള്‍പ്പെട്ട കുറിപ്പും അടങ്ങിയ അപേക്ഷ 2021 ഡിസംബര്‍ 25നകം സെക്രട്ടറി കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -682030 എ വിലാസത്തില്‍ ലഭിച്ചിരിക്കണം. ഈ-മാഗസിനുകള്‍ ലിങ്ക് കൂടി അയയ്ക്കണം. അയയ്ക്കേണ്ട വിലാസം-kmaentry21@gmail.com.

Latest Videos

undefined

തീരമൈത്രി മിഷന്‍ കോ-ഓഡിനേറ്റര്‍ നിയമനം
കൊച്ചി: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫീഷന്‍ വിമെന്റെ (സാഫ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മിഷന്‍ കോ-ഓഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ലിയു (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്), എം.ബി.എ (മാര്‍ക്കറ്റിങ്) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.

ടുവീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം 45 വയസില്‍ താഴെ. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 13- നകം എറണാകുളം നോഡല്‍ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. വിലാസം നോഡല്‍ ഓഫീസര്‍, സാഫ്, എറണാകുളം, ഫിഷറീസ് ട്രെയിനിംഗ് സെന്റര്‍, ഈസ്റ്റ് കടുങ്ങല്ലൂര്‍, യു.സി കോളേജ്.പി.ഒ, ആലുവ, പിന്‍ 683102.
 

click me!