ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി സെപ്റ്റംബർ ആറിനകം ഫീസ് അടയ്ക്കേണ്ടതാണ്. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ 12 വരെ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
എം.എസ്.സി അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് മിംസ് കോളേജ് ഓഫ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) 2021-22 വർഷത്തെ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വിവരങ്ങൾ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യണം. അവസാന തീയതി ഈ മാസം 11ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
undefined
ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എഞ്ചിനീയറിംഗ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്കു ഒപ്റ്റോ ഇലക്ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച് ഫെല്ലോയെ (JRF) നിയമിക്കുന്നു. വിശദവിവരങ്ങൾ http://lbt.ac.in ൽ ലഭ്യമാണ്.
രണ്ടാംഘട്ട അലോട്ട്മെന്റ്
2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ സെപ്റ്റംബർ 2 ന് പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ളവർ ഓൺലൈനായി സെപ്റ്റംബർ അഞ്ച് വരെ ടോക്കൺ ഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പിക്കാം. ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ആറിനകം പ്രവേശനം നേടാം. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2324396, 2560327.