സംസ്ഥാനത്തെ മൊത്തത്തിലുള്ള കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
കൊൽക്കത്ത: കൊവിഡ് മഹാമാരിയുടെ (covid third wave) മൂന്നാം തരംഗത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ സംസ്ഥാനത്തെ മൊത്തത്തിലുള്ള കോവിഡ് -19 (covid 19) സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. (Mamata Banerjee) കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകൾ ഏതൊക്കെയെന്ന് കണ്ടെത്തണമെന്നും അവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സാഹചര്യം ആവശ്യപ്പെടുന്നെങ്കില്‍ സ്‌കൂളുകളും കോളേജുകളും കുറച്ചുകാലത്തേക്ക് അടച്ചിടുമെന്നും ഭരണ അവലോകന യോഗത്തിൽ മമത ബാനർജി പറഞ്ഞു. ആവശ്യമെങ്കിൽ 50 ശതമാനം ജീവനക്കാരുടെ ഹാജരോടെ ഓഫീസുകൾ പ്രവർത്തിക്കാൻ ആവശ്യപ്പെടാമെന്നും മമത ബാനർജി പറഞ്ഞു.
"COVID-19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒമിക്രൊൺ കേസുകളും ഉണ്ട്. അതിനാൽ, സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുക. സ്‌കൂളുകളും കോളേജുകളും കുറച്ചുകാലത്തേക്ക് അടച്ചിടുന്നത് പരിഗണിച്ചേക്കാം," മമത ബാനർജി യോഗത്തിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം രാജ്യാന്തര വിമാന, ലോക്കൽ ട്രെയിൻ സർവീസുകളും സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.