മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാർ വ്യവസ്ഥയിൽ തൊഴിലവസരം; നവംബർ 15 നകം അപേക്ഷ

By Web Team  |  First Published Nov 6, 2021, 10:35 AM IST

പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 



തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (Mahatma Gandhi National Rural Employment  Guarantee Scheme) സംസ്ഥാന മിഷൻ ഓഫീസിൽ, 'ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്' ന്റെ ഭാഗമായി 'സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം' (ഒരു ഒഴിവ്), 'സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്‌ലിഹുഡ്' (ഒരു ഒഴിവ്), 'ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്' (രണ്ട് ഒഴിവ്) എന്നീ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് (Contract Appointment) അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (ജനുവരി ഒന്ന് അടിസ്ഥാനമാക്കി). 

പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തിപരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്.

Latest Videos

undefined

അപേക്ഷകൾ നവംബർ 15 ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 5-ാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ അയയ്ക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഇല്ലാത്ത അപേക്ഷകൾ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2313385, 0471 2314385 എന്നീ ഫോൺ നമ്പറുകളിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പകൽ 10 മുതൽ 5 വരെ ബന്ധപ്പെടാം. വിശദവിവരങ്ങൾക്ക്: www.nregs.kerala.gov.in സന്ദർശിക്കുക.

2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍, ഗ്രാമീണ മേഖലയില്‍  അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ ആവശ്യാധിഷ്ഠിതമായി നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കേന്ദ്രസര്‍ക്കാരിന്‍റെ 2014 ജനുവരി മാസം 3-ാം തീയതിയിലെ  എസ്.ഒ 19(ഇ) നമ്പര്‍ വിജ്ഞാപന പ്രകാരം 2015 തൊഴിലുറപ്പ് നിയമത്തിലെ പട്ടിക I,II പരിഷ്കരിച്ചിട്ടണ്ട്. 

ഇത്തരത്തില്‍ തൊഴിലുറപ്പ് നിയമം പരിഷ്കരിച്ചതു വഴി   ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തികവര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ഉറപ്പാക്കുകയും അതുവഴി നിഷ്കര്‍ഷിക്കപ്പെട്ട  ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉല്പാദനക്ഷമമായ ആസ്തികളുടെ നിര്‍മ്മാണവും ലക്ഷ്യമിടുന്നുണ്ട്.  മണ്ണ്-ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതും  തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിക്കുന്ന  ആസ്തികളിലുടെ ലക്ഷ്യമിടുന്നു.  

tags
click me!