PSC Interview : എല്‍പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഈ മാസം അഞ്ചു മുതല്‍; പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍

By Web Team  |  First Published Jan 4, 2022, 11:29 AM IST

ഈ മാസം 5, 6, 07, 27, 28, 29  തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ മൂന്നാം ഷെഡ്യൂള്‍ പ്രകാരമുളള അഭിമുഖം നടത്തും.


പത്തനംതിട്ട:  പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ (Education Department) എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം)  (കാറ്റഗറി നം.516/19) (LP School Teacher) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 5, 6, 07, 27, 28, 29  തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ (PSC Office) മൂന്നാം ഷെഡ്യൂള്‍ പ്രകാരമുളള അഭിമുഖം നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍  മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. 

ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍,  എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍  അപ്ലോഡ്  ചെയ്യേണ്ടതും അതിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍. 0468 2222665.        

Latest Videos

click me!