Thozhilali Shreshta Award : ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം

By Web Team  |  First Published Mar 4, 2022, 9:58 PM IST

കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ചുമട്ടു തൊഴിലാളികള്‍ക്ക്  ഓണ്‍ലൈനായി നേരിട്ട് അപേക്ഷിക്കാം. 


പത്തനംതിട്ട: വിവിധ മേഖലകളില്‍  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന (Workers) തൊഴിലാളികള്‍ക്കായി (labour department)  തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ (Thozhilali Shreshta Award) തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്  അപേക്ഷ ക്ഷണിച്ചു.  കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ചുമട്ടു തൊഴിലാളികള്‍ക്ക്  ഓണ്‍ലൈനായി നേരിട്ട് അപേക്ഷിക്കാം. ഓരോ  മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും  പ്രശസ്തി പത്രവും ലഭിക്കും.  അപേക്ഷകള്‍  www.lc.kerala.gov.in  എന്ന ലിങ്കിലൂടെ സമര്‍പ്പിക്കണം.  അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍ : 0484-2423110, 8547655890.

സമഗ്ര ശിക്ഷ കേരളയില്‍  അധ്യാപക ഒഴിവുകള്‍
ആലപ്പുഴ: ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളിലെ അധ്യാപക ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍, ആര്‍ട്സ് എജ്യുക്കേഷന്‍ (മ്യൂസിക് ആന്റ് ഡ്രോയിംഗ്), വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയില്‍ വൈദഗ്ധ്യവും നിശ്ചിത യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 10ന് എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. വിവരങ്ങള്‍ http://ssaalappuzha.blogspot.in ല്‍ ലഭിക്കും ഫോണ്‍: 0477 2239655.

Latest Videos

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു
ആലപ്പുഴ:  ചമ്പക്കുളം ബ്ലോക്കില്‍  ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. പ്രായം 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടൂ. ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം.  വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

click me!