എസ്ബിഐ ജൂനിയർ അസോസിയേറ്റ്; 5008 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഇനി 3 ദിവസം മാത്രം! കേരളത്തിൽ 270 ഒഴിവുകൾ

By Web Team  |  First Published Sep 24, 2022, 12:24 PM IST

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 27 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 5008 ഒഴിവുകളുമാണ് നികത്തുന്നത്.


ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ഉടൻ പൂർത്തിയാക്കും. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 27 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 5008 ഒഴിവുകളുമാണ് നികത്തുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് SBI ഔദ്യോഗിക വെബ്സൈറ്റ് - bank.sbi/careers അല്ലെങ്കിൽ sbi.co.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാൻ ഇനി മൂന്നു ദിവസം കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ.  നവംബറിൽ (താൽക്കാലികമായി) നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെയും 2022 ഡിസംബർ/ജനുവരി 2023 (താൽക്കാലികമായി) മെയിൻ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍

Latest Videos

undefined

ഗുജറാത്ത് - 353 
ദാമൻ & ദിയു - 4 
കർണാടക - 316 
മധ്യപ്രദേശ് - 389 
ഛത്തീസ്ഗഡ് - 92 
പശ്ചിമ ബംഗാൾ - 340 
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ - 10
സിക്കിം - 26 
ഒഡീഷ - 170 
ജമ്മു & കശ്മീർ - 35 
ഹരിയാന - 5 
ഹിമാചൽ പ്രദേശ് - 55 
പഞ്ചാബ് - 130 
തമിഴ്നാട് - 355 
പോണ്ടിച്ചേരി - 7 
ഡൽഹി - 32 
ഉത്തരാഖണ്ഡ് - 120 
തെലങ്കാന - 225 
രാജസ്ഥാൻ - 284 
കേരളം - 270 
ലക്ഷദ്വീപ് - 3 
ഉത്തർപ്രദേശ് - 631 
മഹാരാഷ്ട്ര - 747 
ഗോവ - 50 
അസം - 258 
ആന്ധ്രാപ്രദേശ് - 15 
മണിപ്പൂർ - 28 
മേഘാലയ - 23 
മിസോറാം - 10 
നാഗാലാൻഡ് - 15 
ത്രിപുര - 10 
ആകെ - 5008 

അപേക്ഷിക്കേണ്ടതെങ്ങനെ?
എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ  sbi.co.in. സന്ദർശിക്കുക
ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം
ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. 

ജനറൽ, ഒബിസി, ഇഡബ്ലിയു എസ് എന്നിവർക്ക് 750 രൂപയാണ് ഫീസ്. എസ് സി, എസ് ടി, പിഡബ്ലിയുഡി, ഇഎസ്എം, ഡിഇഎസ്എം എന്നിവർക്ക് ഫീസില്ല. ഓൺലൈനായി നടത്തുന്ന പ്രാഥമിക പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 


 

click me!