കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗിൽ ഇടംനേടിയ ഏക ഐഐഎം ആണിത്.
കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി (Education minister) ഡോ. സുഭാഷ് സർക്കാർ ന്യൂഡൽഹിയിൽ ഇന്ന് പുറത്തിറക്കിയ അടൽ നൂതനാശയ റാങ്കിംഗിൽ (ARIIA Ranking) ദേശീയ പ്രാധാന്യമുള്ള സ്ഥാപനം, കേന്ദ്ര സർവകലാശാല, സിഎഫ്‌ഐ (നോൺ-ടെക്‌നിക്കൽ) വിഭാഗങ്ങളിൽ നൂതനാശയത്തിന്റെ കാര്യത്തിൽ രണ്ടാമത്തെ സ്ഥാനം നേടുന്ന വിദ്യാഭ്യാസ സ്ഥാപനമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട് (IIM Kozhikode) തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗിൽ ഇടംനേടിയ ഏക ഐഐഎം ആണിത്.
ഐ ഐ എം കെ രണ്ടാം സ്ഥാനത്തെത്തിയ ‘ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ട് , കേന്ദ്ര സർവ്വകലാശാല, സിഎഫ്‌ഐകൾ (സാങ്കേതികേതര)’ എന്ന വിഭാഗത്തിന് കീഴിൽ ഡൽഹിയിലെ ഇഗ്നോ ആണ് ഒന്നാം സ്ഥാനത്ത്. ARIIA- യിൽ, സാങ്കേതികേതര സ്ഥാപനങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം ഇതാദ്യമായാണ് ആരംഭിച്ചത്.
undefined
നൂതനാശയങ്ങളുടെ അടിത്തറയിലാണ് പരമ്പരാഗത അതിരുകൾ ഐഐഎംകെ ഭേദിച്ചത്. സംരംഭകത്വ മനോഭാവം വളർത്തുന്നതിന് ശരിയായ പ്രചോദനവും മാർഗനിർദേശവും നൽകുന്നത് വഴി 2047 ൽ ഇന്ത്യൻ ആശയങ്ങളെ ആഗോളവൽക്കരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് എന്നും ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി പറഞ്ഞു.
കോഴിക്കോട് ഐഐഎം- ന് സ്വന്തമായി ഐഐഎംകെ ലൈവ്, എന്ന പേരിൽ ബിസിനസ് ഇൻകുബേറ്ററും സംരംഭകത്വ വികസന കേന്ദ്രവുമുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ 2016 ൽ ഇത് സ്ഥാപിതമായി. നൂതനാശയങ്ങളും, പുതിയ ബിസിനസ്സ് സംരംഭവും, സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന ദേശീയതലത്തിലെ ഒരു മികവിന്റെ കേന്ദ്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിസിനസ് ഇൻകുബേറ്ററായി പ്രവർത്തിക്കുകയാണ് ഐഐഎംകെ ലൈവിന്റെ ലക്ഷ്യം.
കേരളത്തിൽ നിന്നുള്ള മറ്റ് മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകളും റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുണ്ട് . ജനറൽ (സാങ്കേതികേതര) വിഭാഗത്തിൽ, ശ്രീ നാരായണ കോളേജ് രണ്ടാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല മൂന്നാം സ്ഥാനവും നേടി. സിഎഫ്‌ടിഐ/കേന്ദ്ര സർവകലാശാല/ദേശീയ പ്രാധാന്യമുള്ള സ്ഥാപനം (സാങ്കേതികം) വിഭാഗത്തിൽ എൻഐടി കോഴിക്കോട് 9-ാം സ്ഥാനത്താണ്.