അപേക്ഷകർക്ക് എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ ദൈർഘ്യമുള്ള (KGTE Printing Technology) കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർക്ക് എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471 2474720, 2467728.
കാഴ്ച പരിമിതർക്കുള്ള വിദ്യാലയത്തിൽ ഒഴിവ്
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 31ന് രാവിലെ 10 മണി മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് ബയോഡാറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. മെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, ക്രാഫ്റ്റ് ടീച്ചർ, ബ്രയിലിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. വിലാസം: കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.