ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ (Kerala State Civil Service Academy) പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് (Civil Service exam Training) അപേക്ഷ ക്ഷണിച്ചു. www.kscsa.org ൽ നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ നവംബർ 14 ന് 11 മുതൽ 1 വരെ ഓൺലൈനായി നടത്തും. നവംബർ 24 ന് ക്ലാസുകൾ (ഓൺലൈൻ/ഓഫ്ലൈൻ) ആരംഭിക്കും.
പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ പട്ടിക ജാതി/വർഗ വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ., പൊന്നാനി, പിൻ - 679573 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:0494-2665489, 9746007504, 9846715386, 9645988778. www.ccek.org, email.icsrgovt@gmail.com.
undefined
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ നിയന്ത്രണത്തിൽ 2005 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി പ്രവർത്തനം നടത്തിവരുന്നു. കേരളത്തിലെ മറ്റ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി, പോരായ്മകൾ പരിഹരിച്ച്, ദേശീയ നിലവാരത്തിൽ ദില്ലി, ഹൈദ്രബാദ്, ചെന്നൈ പോലുള്ള നഗരങ്ങളിലെ മികച്ച പരിശീലന കേന്ദ്രങ്ങളോട് കിടപിടിക്കത്തക്ക സൗകര്യങ്ങളോടു കൂടിയാണ് ഈ അക്കാഡമി സ്ഥാപിച്ചത്.
പ്രഗൽഭരും പരിചയസമ്പന്നരുമായ ഒരു കൂട്ടം അദ്ധ്യാപകരുടെ സാന്നിധ്യം ഈ സ്ഥാപനത്തെ സമാന സ്വഭാവമുള്ള മറ്റു സ്ഥാപനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. സംസ്ഥാനത്ത് ഇന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച ലൈബ്രറി സൗകര്യവും അക്കാഡമിയുടെ പ്രത്യേകതയാണ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രത്തെ കൂടാതെ സംസ്ഥാനത്തുടനീളം പത്ത് ഉപകേന്ദ്രങ്ങളും അക്കാഡമിയുടേതായി പ്രവർത്തിച്ചുവരുന്നു.