Kerala PSC : കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുതിയ വിജ്ഞാപനം; തസ്തികകള്‍ ഇവയാണ്...

By Web Team  |  First Published May 19, 2022, 12:24 PM IST

43 തസ്തികയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്.  


തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (kerala public service commission) പുതിയ വിജ്ഞാപനം (notification) പുറപ്പെടുവിച്ചു.  43 തസ്തികയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്.  കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോ​ഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in  വഴിയാണ് അപേക്ഷ  സമർപ്പിക്കേണ്ടത്.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22 ആണ്. 

മുപ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റിൽ വീണു, കാള‌യെ പുറത്തെടുത്ത് ഫയർഫോഴ്സ്

Latest Videos

undefined

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ (ബ്ലഡ് ബാങ്ക്)-മെഡിക്കൽ വിദ്യാഭ്യാസം,  അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം-കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി-കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യുക്കേഷണൽ ടെക്‌നോളജി-കോളേജ് വിദ്യാഭ്യാസം, ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, പേഴ്‌സണൽ ഓഫീസർ കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ലിമിറ്റഡ്, ജൂനിയർ ഇൻസ്ട്രക്ടർ- വ്യാവസായിക പരിശീലനം, സൂപ്പർവൈസർ (ഐ.സി.ഡി.എസ്.)വനിതാ ശിശുവികസന വകുപ്പ്,  ജനറൽ മാനേജർ കേരള കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്,  ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് III/ഓവർസിയർ ഗ്രേഡ് III (മെക്കാനിക്കൽ)-ഹാർബർ എൻജിനിയറിങ്,  ഇലക്ട്രീഷ്യൻ കായിക യുവജനകാര്യവകുപ്പ്, ക്ലാർക്ക് കം ടൈപ്പിസ്റ്റ് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, കുക്ക് ഗ്രേഡ് II കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്,  ക്വാളിറ്റി കൺട്രോൾ ഓഫീസർ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ബോയ്‌ലർ അറ്റൻഡന്റ് -ഫാർമസ്യൂട്ടിക്കൽ കേരള ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II(ഇലക്ട്രിക്കൽ) കേരളസംസ്ഥാന ഭവന നിർമാണബോർഡ്, ഓഫീസ് അസിസ്റ്റന്റ്-കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II-കേരള കരകൗശലവികസന കോർപ്പറേഷൻ, ബോട്ട് ഡ്രൈവർ-കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ഫിനാൻസ് മാനേജർ-കെൽപ്പാം.

ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) - ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് III/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II-മൃഗസംരക്ഷണം ഡ്രൈവർ ഗ്രേഡ് II (വിമുക്തഭടന്മാർ മാത്രം)-എൻ.സി.സി./സൈനികക്ഷേമവകുപ്പ്, ആയ-വിവിധം.
 

click me!