രജനീകാന്ത് നായകനായ ‘ബാഷ’ എന്ന തമിഴ് സിനിമയുടെ സംവിധായകൻ ആര് എന്നതടക്കമുള്ള ചോദ്യങ്ങളാണ് വന്നത്. സുരേഷ് കൃഷ്ണ, ഭാരതീരാജ, സെൽവരാഘവൻ, ടി. രാജേന്ദ്രൻ എന്നിവയായിരുന്നു ഓപ്ഷനുകൾ.
തിരുവനന്തപുരം: പിഎസ്‍സിയുടെ മലയാളം ഹയർസെക്കൻഡറി പരീക്ഷക്കെതിരെ ഉദ്യോഗാർഥികളുടെ വ്യാപക പരാതി. പാഠ്യപദ്ധതിയിൽ പറഞ്ഞതിൽ നിന്ന് വളരെക്കുറച്ച് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. പ്രാചീന സാഹിത്യം മുതൽ ഉത്തരധുനിക സാഹിത്യം വരെയായിരുന്നു ഉദ്യോഗാർഥികൾക്ക് നൽകിയ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, സിലബസിനോട് നീതിപുലർത്താത്ത ചോദ്യങ്ങളായിരുന്നെന്നാണ് പരീക്ഷ എഴുതാനെത്തിയവർ ആരോപിച്ചു.
രജനീകാന്ത് നായകനായ ‘ബാഷ’ എന്ന തമിഴ് സിനിമയുടെ സംവിധായകൻ ആര് എന്നതടക്കമുള്ള ചോദ്യങ്ങളാണ് വന്നത്. സുരേഷ് കൃഷ്ണ, ഭാരതീരാജ, സെൽവരാഘവൻ, ടി. രാജേന്ദ്രൻ എന്നിവയായിരുന്നു ഓപ്ഷനുകൾ. ഏറ്റവും കൂടുതല്‍ക്കാലം ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയേതെന്നതും ചോദ്യമായി വന്നു. സിലബസിൽ ദക്ഷിണേന്ത്യൻ സിനിമയെ കുറിച്ച് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പോപ്പുലർ സിനിമകളെ കുറിച്ച് സാധാരണ ചോദ്യങ്ങൾ ഉണ്ടാകാറില്ലെന്നും സാഹിത്യവും സമാന അവസ്ഥയായിരുന്നുവെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.
Read More.... 41കാരിയായ കാമുകിയിൽ പുട്ടിന് രഹസ്യമായി രണ്ട് ആൺമക്കൾ, മണിമാളികയിൽ നിഗൂഢ ജീവിതം -റിപ്പോർട്ട്
പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഇതിനായി കമ്മീഷന് പരാതിയും നൽകി. ഈ വർഷം ഇതുവരെ 326 ചോദ്യങ്ങളാണ് പിഎസ്‍സി റദ്ദാക്കിയത്. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള വിവിധ തസ്‌തികകളിലേക്ക് നടത്തിയ പൊതു പ്രിലിമിനറി പരീക്ഷയുടെ 3 ഘട്ടങ്ങളിൽനിന്നു മാത്രം 32 ചോദ്യങ്ങൾ പിൻവലിച്ചു.