Kerala Media Academy Course : ന്യൂമീഡിയ, ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ; അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷ

By Web Team  |  First Published Jan 10, 2022, 10:23 AM IST

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിന് ഡിഗ്രിയും ഫോട്ടോ ജേർണലിസം, വീഡിയോ എഡിറ്റിങ് കോഴ്‌സുകൾക്ക് പ്ലസ് ടുവുമാണ് വിദ്യാഭ്യാസ യോഗ്യത.


തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ (Kerala Mediac Academy) തിരുവനന്തപുരം ശാസ്തമംഗലം സബ്‌സെന്ററിൽ ഫോട്ടോ ജേർണലിസം, വീഡിയോ എഡിറ്റിങ്, ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ (ഈവനിംഗ് ബാച്ച്) കോഴ്സുകളിലേക്ക് അപേക്ഷ (Application Invited) ക്ഷണിച്ചു. ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിന് ഡിഗ്രിയും ഫോട്ടോ ജേർണലിസം, വീഡിയോ എഡിറ്റിങ് കോഴ്‌സുകൾക്ക് പ്ലസ് ടുവുമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ ഫോറം അക്കാദമി വെബ്‌സൈറ്റിൽ (www.keralamediaacademy.org ) നിന്ന് ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422275, 2422068, 0471 2726275

ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് II ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് II (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഫോർ ലോക്കോമോട്ടോർ/ സെറിബ്രൽ പാൾസി) താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി തത്തുല്യമാണ് യോഗ്യത. ഹോമിയോ നഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ് പാസായിരിക്കുകയോ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസിയോ ഉണ്ടായിരിക്കണം.  പ്രായപരിധി 18നും 41നും മദ്ധ്യേ (1/1/2021 പ്രകാരം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 24നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.  

Latest Videos

click me!