5 വർഷത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2022 ജനുവരി അവസാനത്തോടെ 10000 പേർക്ക് ജോലി നൽകുക എന്ന ദ്രുതകർമ്മപരിപാടിയാണിത്.
തിരുവനന്തപുരം: കെ - ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും (Kerala Knowledge Economy Mission) ചേർന്ന് സംസ്ഥാന വ്യാപകമായി തൊഴിൽമേളകൾ (Job fair) നടത്തുകയാണ്. അഞ്ച് വർഷത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് സംസ്ഥാന വ്യാപകമായി തൊഴിൽമേളകൾ നടത്തുന്നതെന്ന് (Pinarayi Vijayan) മുഖ്യമന്ത്രി പിണറായി വിജയൻ. 2022 ജനുവരി അവസാനത്തോടെ 10000 പേർക്ക് ജോലി നൽകുക എന്ന ദ്രുതകർമ്മപരിപാടിയായിട്ടാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. തൊഴിൽ മേളകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതുവരെ ജോലി ലഭിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പ്
കെ - ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് സംസ്ഥാന വ്യാപകമായി തൊഴിൽമേളകൾ നടത്തുകയാണ്. 5 വർഷത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2022 ജനുവരി അവസാനത്തോടെ 10000 പേർക്ക് ജോലി നൽകുക എന്ന ദ്രുതകർമ്മപരിപാടിയാണിത്. തൊഴില്‍ മേളയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ മൂന്നു ജില്ലകളിലായി 1841 ഉദ്യോഗാര്‍ഥികളെയാണ് വിവിധ കമ്പനികള്‍ ജോലിക്കു പരിഗണിക്കുന്നതിനായി ഷോര്‍ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് വൈകാതെ കമ്പനികളില്‍നിന്ന് ഓഫര്‍ ലെറ്ററുകള്‍ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ആകെ 3063 ഉദ്യോഗാര്‍ഥികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയില്‍ നടന്ന ജോബ് ഫെയറില്‍ 101 കമ്പനികളും കൊല്ലത്ത് 74 കമ്പനികളും പത്തനംതിട്ടയില്‍ 43 കമ്പനികളുമാണ് തൊഴില്‍ദാതാക്കളായി എത്തിയത്.
undefined
വിവിധ കാരണങ്ങളാല്‍ കരിയര്‍ ബ്രേക് വന്ന സ്ത്രീകള്‍ക്കായി മൂന്നു മേഖലകളില്‍ ഇതേ രീതിയില്‍ ജോബ് ഫെയറുകള്‍ നടത്തുന്നുണ്ട്. അതില്‍ തിരുവനന്തപുരത്തേത് ഇന്നു (ചൊവ്വ) നടക്കുകയാണ്. ജനുവരി പത്തിന് കോഴിക്കോടും 16ന് എറണാകുളത്തും കരിയര്‍ ബ്രേക്ക് വന്ന വനിതകള്‍ക്കായി പ്രത്യേകം തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് KKEM അവസരമൊരുക്കുന്നത്.
നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൌജന്യ പരിശീലനവും കെ-ഡിസ്ക്കും കുടുംബശ്രീയുടെ സ്കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ഐ.ടി.-ഐ.ടി.എസ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ആട്ടോമൊബൈൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ബ്യൂട്ടി & വെൽനസ്, എഡ്യൂക്കേഷൻ, റീട്ടെയിൽ കൺസ്ട്രക്ഷൻ ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യു എസ് ടി ഗ്ലോബൽ, ടാറ്റാ, ലെക്സി, നിസാൻ, എസ് ബി ഐ ലൈഫ്, എച്ച്.ഡി.എഫ്.സി, ക്വസ് കോർപ്പ്, ഐ സി ഐ സി ഐ, എസ് എഫ് ഒ, ടൂൺസ് തുടങ്ങി പ്രമുഖ കമ്പനികൾ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാതലത്തിൽ നടക്കുന്ന നേരിട്ടുള്ള ഈ തൊഴിൽമേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓണ്‍ലൈനായി നടത്തുന്ന തൊഴില്‍ മേളയില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കും. തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് വിളിക്കാം- 0471 2737881.