Kerala Jobs 14 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിമുക്തഭടന്മാർക്ക് അവസരം

By Web Team  |  First Published Sep 14, 2022, 10:19 AM IST

സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 


തിരുവനനന്തപുരം: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിലുള്ള ഡിപ്പോകളിലേക്ക് നോൺ എക്സിക്യൂട്ടീവ്, മാനേജ്മെന്റ് ട്രെയിനീസ്, മാനേജർ എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. താല്പര്യമുള്ള എക്സ് സർവീസുകാർ സെപ്റ്റംബർ അഞ്ചിനു മുൻപായി ഓൺലൈനായി https://fci.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന്  ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0484 2422239

കമ്പ്യൂട്ടർ സയൻസ് താത്കാലിക അധ്യാപകർ
പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിലെ കരാർ അധ്യാപക ഒഴിവുകളിലേക്കായി സെപ്റ്റംബർ 19ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ സെപ്റ്റംബർ 17ന് വൈകിട്ട് നാലിന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

Latest Videos

undefined

സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ
സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 65 വയസ് കവിയരുത്. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമാണ് യോഗ്യത. സിവിൽ എൻജിനിയറിങ്ങിൽ M.Tech (Civil) in Structural Design, AUTOCAD, STAAD, ETAB, Primavera/ MS Project Management എന്നീ സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തന പരിചയം അഭികാമ്യം. നിയമന കാലാവധി ഒരു വർഷം. കരാർ നിയമനം വാർഷികാടിസ്ഥാനത്തിൽ പരമാവധി രണ്ടു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. കെട്ടിട നിർമാണ മേഖലയിൽ കുറഞ്ഞത് 15 വർഷം സേവന പരിചയമുള്ളവരാകണം. വിശദമായ ബയോഡാറ്റാ സഹിതം അപേക്ഷ 26ന് മുമ്പ് ലഭിക്കണം. നേരത്തെ അപേക്ഷിച്ചവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തവരും അപേക്ഷിക്കേണ്ടതില്ല. സെക്രട്ടറി, കേരള സംസ്ഥാന ഹൗസിങ് ബോർഡ്, ഹെഡ് ഓഫീസ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.

കമ്പ്യൂട്ടർ സയൻസ് താത്കാലിക അധ്യാപകർ
പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിലെ കരാർ അധ്യാപക ഒഴിവുകളിലേക്കായി സെപ്റ്റംബർ 19ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ സെപ്റ്റംബർ 17ന് വൈകിട്ട് നാലിന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ താത്കാലിക അധ്യാപകരുടെയും ഇൻസ്‌പെക്ടറുടെയും നിയമനത്തിന് സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തും. ബയോഡാറ്റാ, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം. കൊമേഴ്‌സ് ലക്ചറർ ആകാൻ റഗുലർ സ്‌കീമിൽ ഒന്നാം ക്ലാസ് എം.കോം ആണ് യോഗ്യത. കൊമേഴ്ഷ്യൽ പ്രാക്ടീസ് ലക്ചറർ, എസ്.പി ആൻഡ് ബി.സി ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികകൾക്ക് റഗുലർ സ്‌കീമിൽ ഒന്നാം ക്ലാസോടെയുള്ള എം.കോം, കൊമേഴ്ഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത.

ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഒഴിവുള്ള എൽ.ഡി.സി, ക്ലാർക്ക് ടൈപ്പിസ്റ്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ, പി.ആർ.ഒ എന്നീ തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ചെയ്യുന്നവരിൽ നിന്നും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 20നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

വിവിധ തസ്തികകളിൽ കരാർ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ്  / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0494-2972100, 9400172100.

click me!