ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി കോഴ്‌സിന് പ്ലസ്ടു വിജയിച്ചിരിക്കണം. സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സിന് എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും (IGNOU) സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന (1 year Courses) ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി കോഴ്‌സിന് പ്ലസ്ടു വിജയിച്ചിരിക്കണം. സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സിന് എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്. ഫൈൻ കൂടാതെ ജൂലൈ 31 വരെ അപേക്ഷ നൽകാം. https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495000931, 9400608493.
കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിംമേക്കിംഗ് ( 12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ. അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. അപേക്ഷാഫോം ksg.keltron.in ൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12. വിശദവിവരങ്ങൾക്ക്: 9037553242, 0471 2325154 എന്നീ നമ്പറിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.
സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ എൻജിനിയറിങ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചർ കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ ജൂനിയർ) പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയിരിക്കണം. അപേക്ഷകർ എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം.