രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘റൂസ’ ഫണ്ടിങ് ലഭിക്കാനുള്ള അംഗീകാരവും ലഭ്യമാകും.
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ‘എ പ്ലസ്’ പദവി ലഭിച്ചു. പുതിയ നാക് അക്രഡിറ്റേഷൻ അനുസരിച്ച് ‘എ പ്ലസ് ‘ ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി കാലടി സംസ്കൃത സർവകലാശാല. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്കൃത സർവകലാശാലയും കാലടി സർവകലാശാലയാണ്. 4-ൽ 3.37 സി.ജി.പി.എ. (ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് ) ലഭിച്ചാണ് കാലടി ഈ നേട്ടം കൈവരിച്ചത്. 2014ൽ നടന്ന ആദ്യ നാക് മൂല്യനിർണയത്തിൽ കാലടി സർവകലാശാല ലക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘റൂസ’ ഫണ്ടിങ് ലഭിക്കാനുള്ള അംഗീകാരവും ലഭ്യമാകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.