യോഗ്യത പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനം മാർക്കെങ്കിലും നേടിയവരായിരിക്കണം അപേക്ഷകർ. കൂടാതെ, സി.എസ്.ഐ.ആർ. അല്ലെങ്കിൽ ജി.എ.റ്റി.ഇ. യോഗ്യതയും ഉണ്ടായിരിക്കണം.
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ടയർ നിർമ്മാതാക്കളായ സിയറ്റ് കമ്പനിയുമായി ചേർന്ന് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോയെ തെരഞ്ഞെടുക്കുന്നു. കെമിസ്ട്രി, പോളിമർ സയൻസ്, പോളിമർ കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും എം.എസ് സി./ എം.ഫിൽ യോഗ്യതയോ പോളിമർ ടെക്നോളജിയിൽ എം.ടെക് യോഗ്യതയോ നാനോ സയൻസിൽ എം.എസ് യോഗ്യതയോ ഉള്ളവരെ പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ഒഴിവിലേക്ക് അപേക്ഷിക്കാം.
യോഗ്യത പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനം മാർക്കെങ്കിലും നേടിയവരായിരിക്കണം അപേക്ഷകർ. കൂടാതെ, സി.എസ്.ഐ.ആർ. അല്ലെങ്കിൽ ജി.എ.റ്റി.ഇ. യോഗ്യതയും ഉണ്ടായിരിക്കണം. മൂന്ന് വർഷത്തേക്കായിരിക്കും ഫെലോഷിപ്പ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 27000 രൂപ നിരക്കിൽ പ്രതിഫലവും നിയമാനുസൃതമായ വീട്ടുവാടകബത്തയും ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് എന്നിവയടക്കമുള്ള അപേക്ഷ ഒക്ടോബർ 15 ന് മുമ്പ് sabuthomas@mgu.ac.in എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 8281082083 എന്ന ഫോണ്‍ നന്പരില്‍ ബന്ധപ്പെടാവുന്നതാണ്.