ഫിഷ് ജെനിറ്റിക്‌സ് ആന്റ് ബയോടക്‌നോളജിയിൽ ലബോറട്ടറി പ്രവർത്തന പരിചയം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസം 31000 രൂപയും എച്ച്.ആർ.എ.യും വേതനം ലഭിക്കും.
കൊച്ചി: കല്ലുമ്മക്കായയുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഒരു ഗവേഷണ പദ്ധതിയൽ ജൂനിയർ റിസർച് ഫെലോയുടെ ഒുെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി, ജെഎനിറ്റിക്‌സ്, ഫിഷറീസ്, മറൈൻ ബയോളജി, ലൈഫ് സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫിഷ് ജെനിറ്റിക്‌സ് ആന്റ് ബയോടക്‌നോളജിയിൽ ലബോറട്ടറി പ്രവർത്തന പരിചയം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസം 31000 രൂപയും എച്ച്.ആർ.എ.യും വേതനം ലഭിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും mbtdcmfri1@gmail.com എന്ന വിലാസത്തിൽ ആഗസ്ത് 5ന് മുമ്പായി ഇമെയിൽ ചെയ്യണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക (www.cmfri.org.in).
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona