DRDO Recruitment : ഡിആർഡിഒ റിക്രൂട്ട്മെന്റ്: ജൂനിയർ റിസർച്ച് ഫെല്ലോ, റിസർച്ച് അസോസിയേറ്റ്

By Web Team  |  First Published Mar 30, 2022, 9:56 PM IST

റിസർച്ച് അസോസിയേറ്റ്  പ്രായം പരമാവധി  35 വയസ്സാണ്.  ജൂനിയർ റിസർച്ച് ഫെല്ലോക്ക് പ്രായം  പരമാവധി 28  വയസ്സാണ്.


ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) (ഡിആർഡിഒ) ജൂനിയർ റിസർച്ച് ഫെല്ലോ, റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് DRDO യുടെ ഔദ്യോഗിക വെബ്സൈറ്റ് - drdo.gov.in വഴി അപേക്ഷിക്കാൻ കഴിയും. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 15 ആണ്. പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം അപേക്ഷകർ അവരുടെ പൂർണ്ണമായ അപേക്ഷാഫോറം manindersingh.tbrl@gov.in എന്ന ഇമെയിലിലേക്കാണ് അയക്കേണ്ടത്. റിസർച്ച് അസോസിയേറ്റ്  പ്രായം പരമാവധി  35 വയസ്സാണ്.  ജൂനിയർ റിസർച്ച് ഫെല്ലോക്ക് പ്രായം  പരമാവധി 28  വയസ്സാണ്.

DRDO റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
ജൂനിയർ റിസർച്ച് ഫെല്ലോ - 7 തസ്തികകൾ
റിസർച്ച് അസോസിയേറ്റ് - 1 തസ്തിക

Latest Videos

undefined

DRDO റിക്രൂട്ട്‌മെന്റ് 2022: യോഗ്യതാ മാനദണ്ഡം
റിസർച്ച് അസോസിയേറ്റ് - ഉദ്യോഗാർത്ഥിക്ക് കെമിസ്ട്രിയിൽ പിഎച്ച്ഡി അല്ലെങ്കിൽ തത്തുല്യ ബിരുദം അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
ജൂനിയർ റിസർച്ച് ഫെല്ലോ (കെമിസ്ട്രി, ഫിസിക്‌സ്) - നെറ്റിനൊപ്പം ഒന്നാം ഡിവിഷനിൽ കെമിസ്ട്രി/ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം.
ജൂനിയർ റിസർച്ച് ഫെല്ലോ (മെക്കാനിക്കൽ) - ഒന്നാം ഡിവിഷനിൽ മെക്കാനിക്കലിൽ BE/ B.Tech നെറ്റ്/ ഗേറ്റ് അല്ലെങ്കിൽ ഒന്നാം ഡിവിഷനിൽ മെക്കാനിക്കലിൽ M.E/ M.Tech ബിരുദ, ബിരുദാനന്തര തലത്തിൽ ഉണ്ടായിരിക്കണം.

DRDO റിക്രൂട്ട്‌മെന്റ് 2022: തെരഞ്ഞെടുപ്പ്
ഉദ്യോഗാർത്ഥികളെ ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്.  രേഖകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെയും പരിശോധനയ്ക്ക് വിധേയമായിരിക്കും അഭിമുഖം. ഈ സമയത്ത് യോഗ്യത, മാർക്കിന്റെ ശതമാനം, അല്ലെങ്കിൽ ഏതെങ്കിലും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്തത് എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയാൽ ഉദ്യോഗാർത്ഥിയെ ഉടനടി അയോഗ്യനാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
 

click me!