Appointments : സംയോജിത ശിശു സംരക്ഷണ പദ്ധതി, കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി; ഒഴിവുകളിലേക്ക് അപേക്ഷിക്കാം

By Web Team  |  First Published Dec 1, 2021, 11:16 AM IST

 വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ (Woman and child welfare department) സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും (Child welfare committee) 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും (Juvenile Justice board) 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് (application invited) അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സെന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്.

ഓരോ ജില്ലയിലുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകളുമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനങ്ങൾ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഡിസംബർ 24 ന് വൈകിട്ട് അഞ്ചിനു മുമ്പ് ''വനിതാശിശു വികസന ഡയറക്ടർ, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്കെതിർവശം, പൂജപ്പുര, തിരുവനന്തപൂരം - 695012'' എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

Latest Videos

കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ്
തിരുവനന്തപുരം ഐ.എച്.ആർ.ഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ സർവീസ് ടെക്‌നിഷ്യൻ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ/ ഇലക്‌ട്രോണിക് വിഷയങ്ങളിൽ ത്രിവത്സരഡിപ്‌ളോമ/ ബി.എസ്.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് http://pmdamc.ihrd.ac.in എന്ന വെബ്‌സൈറ്റിൽ ഡിസംബർ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0471-2550612.
 

click me!