SEBI Recruitment 2022 : സെബിയിൽ 120 തസ്തികകളിൽ ഒഴിവുകൾ; അവസാന തീയതി ജനുവരി 24

By Web Team  |  First Published Jan 19, 2022, 3:30 PM IST

അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്. 120 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 


ദില്ലി:  സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിലെ (സെബി) ഓഫീസർ ഗ്രേഡ് എ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു (Securirties and Exchange Board of India). യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സെബിയുടെ ഔദ്യോഗിക വെബ്സൈറ്റായ sebi.gov.in സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്. 120 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജനറൽ സ്ട്രീം, ലീഗൽ സ്ട്രീം, ഇൻഫൊമേഷൻ ടെക്നോളജി സ്ട്രീം, റിസർച്ച് സ്ട്രീം, ഒഫീഷ്യൽ ലാങ്ക്വേജ് സ്ട്രീം എന്നിവയിൽ അസിസ്റ്റന്റ് മാനേജർ ഓഫീസർ ഗ്രേഡ് എന്നിവയിലാണ് നിയമനം നടത്തുന്നത്‌. അപേക്ഷ ആരംഭിച്ചത്  ജനുവരി 5 മുതലാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 24. ഫേസ് 1 ഓൺലൈൻ പരീക്ഷ- ഫെബ്രുവരി 20 നും ഫേസ് 2 ഓൺലൈൻ പരീക്ഷ- മാർച്ച് 20 നും ഫേസ് 2 പേപ്പർ 2- ഏപ്രിൽ 3 നും നടക്കും. ഒഴിവുകൾ

Latest Videos

undefined

ജനറൽ- 80 ഒഴിവുകൾ, ലീഗൽ- 16 ഒഴിവുകൾ, ഇൻഫർമേഷൻ ടെക്നോളജി- 12 ഒഴിവുകൾ, റിസർച്ച്- 7 ഒഴിവുകൾ, ഒഫീഷ്യൽ ലാം​ഗ്വേജ് 3 ഒഴിവുകൾ എന്നിങ്ങനെ ആകെ 120 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രായ പരിധി എന്നിവ മനസ്സിലാക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർ 100 രൂപ അടച്ചാൽ മതി. മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഫേസ് 1 ൽ ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷയുണ്ടാകും. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളാണുള്ളത്. ഫേസ് 2 ലും 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ ഓൺലൈനായി നടത്തും. ഫേസ് 3 അഭിമുഖമാണ്. 


 

click me!