എസ്.എ.ടിയിൽ കാർഡിയാക് അനസ്തറ്റിക്‌സ്, തിയറ്റർ നഴ്‌സ്, പെർഫ്യൂഷനിസ്റ്റ് ഒഴിവ്

By Web Team  |  First Published Jul 21, 2021, 9:09 AM IST

പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കർഡിയാക് അനസ്തറ്റിസ്റ്റ്, തിയറ്റർ നഴ്‌സ്, പെർഫ്യൂഷനിസ്റ്റ് എന്നീ തസ്തകകളിലേക്ക് ഹൃദ്യം പദ്ധതി വഴി നിയമനം നടത്തുന്നു.


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കർഡിയാക് അനസ്തറ്റിസ്റ്റ്, തിയറ്റർ നഴ്‌സ്, പെർഫ്യൂഷനിസ്റ്റ് എന്നീ തസ്തകകളിലേക്ക് ഹൃദ്യം പദ്ധതി വഴി നിയമനം നടത്തുന്നു.

കാർഡിയാക് അനസ്തറ്റിസ്റ്റ്:- യോഗ്യത: ഡി.എം കാർഡിയാക് അനസ്‌തേഷ്യ. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ഡി.സി.സി (കാർഡിയാക് അനസ്‌തേഷ്യ) ഉള്ളവരെയും പരിഗണിക്കും.

Latest Videos

undefined

തിയറ്റർ നഴ്‌സ്:- ബി.എസ്‌സി/ജി.എൻ.എം (നഴ്‌സിംഗ്) കൂടാതെ ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളിൽ പീഡിയാക് കാർഡിയാക് സർജറി ഓപ്പറേഷൻ തിയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം. ഈ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

പെർഫ്യൂഷനിസ്റ്റ്:- ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി/പി.ജി ഡിപ്ലോമ/ ഡിപ്ലോമ (ക്ലിനിക്കൽ പെർഫ്യൂഷൻ), ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളിൽ നിന്നും പീഡിയാട്രിക് കാർഡിയാക് സർജറി ഓപ്പറേഷൻ തിയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉള്ളവർ അപേക്ഷിച്ചാൽ മതിയാകും.

താത്പര്യമുള്ളവർ ജൂലൈ 30ന് അഞ്ച് മണിക്ക് മുമ്പ് എസ്.എ.റ്റി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. വിലാസം: സൂപ്രണ്ട്, എസ്.എ.റ്റി ആശുപത്രി, തിരുവനന്തപുരം. ഫോൺ: 0471-2528870.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!